നിരപ്പേല്‍ മത്തായി റോസ ദമ്പതികളുടെ 3 മകനായി ഭൂജാതനായി ആന്റണി എന്ന ശമ്മാശന്‍ വാഴ്ത്തപ്പെട്ട കാവുകാട്ട് പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി  1963 മാ ര്‍ച്ച് 11ന പുരോഹിത ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ദൈവത്തിനും മനുഷ്യനും വേണ്ടി തെരഞ്ഞെക്കപ്പെട്ട മറ്റൊരു ധന്യ മിഷനറിയായി മാറുകയായിരുന്നു ഇന്നത്തെ കാഞ്ഞിരപ്പള്ളിയും, തക്കല രൂപത ഉള്‍ക്കൊള്ളുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ കത്തീഡ്രല്‍  ദേവാലയത്തിന്റെ അസി. വികാരിയായി രണ്ട് വര്‍ഷക്കാലത്തെ സേവ നം ഉജ്ജ്വല പ്രവൃത്തനങ്ങള്‍ക്കുള്ള കളരിയായി മാറുകയായിരുന്നു.
പിന്നീട്  എതൊരു യുവവൈദീകനും മനസ്സില്‍ കൊണ്ടുനടക്കുന്ന അടങ്ങാത്ത മോഹ മായ ലോകപ്രശസ്തമായ ലുവൈന്‍ യൂണിവേഴ്‌സിറ്റി പഠനം അദ്ദേഹത്തിന്റെ ഭാവിയെ ദൈവം മൂശയിലിട്ട് ഒരുക്കി പാകപ്പെടുത്തുകയായിരുന്നു. ഒരു ദൈവശാസ്ത്രജ്ഞ നാ യി തിരിച്ച് ചങ്ങനാശ്ശേരിയില്‍ എത്തിയ ഇദ്ദേഹത്തെ മതബോധന വിഭാഗം അഭിവന്ദ്യ പിതാവ് ഏല്പ്പിക്കുകയായിരുന്നു. ഇന്ന് കാണാത്ത നിയതമായ സണ്‍ഡേ സ്‌കൂള്‍ പ്ര സ്ഥാനത്തിന് അടിത്തറയിട്ടത് ഈ വന്ദ്യവൈദികനാണ്. 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപ ത ഉടലെടുത്തപ്പോള്‍ മതപണ്ഠിതനില്‍ നിന്നും ഒരു വിദ്യാഭ്യാസ വിദഗ്ദനിലേക്ക് മാറു കയായിരുന്നു. വാഹനസൗകര്യം പോലുമില്ലാതിരുന്ന ചിറക്കടവില്‍  എയ്ഡഡ് സ്‌കൂള്‍ ആരംഭിച്ചുകോണ്ട് തുടക്കം, പിന്നീട് ആശുപത്രി നിര്‍മ്മാണം, ഗവണ്‍മെന്റ് ഗ്രാന്റോ ടുകൂടി സ്റ്റേഡിയം നിര്‍മ്മാണം, സാമൂഹിക പുരോഗതിയ്ക്കുവേണ്ടി റോഡുകളുടെ യും പാലങ്ങളുടെയും, ഭവനമില്ലാത്തവര്‍ക്കായി ഭവനനിര്‍മ്മാണസഹായം അങ്ങനെ ചിറക്കടവിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കി.
നിരപ്പേലച്ചന്‍ 1982 മുതല്‍ പൊന്‍കുന്നം പള്ളിയില്‍ ചിലവ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും സാധിക്കാതെ വരുമ്പോഴും ക്രൈസ്തവലോകത്തി ന് സാധിക്കാത്ത അസൂയാവഹമായ രീതിയില്‍ ഒരു  ദൈവാലയം നിലയ്ക്കലില്‍ – ലോകത്തിലെ ആദ്യ എക്യുമെനിയ്ക്കല്‍ ദൈവാലയം – ആരംഭിക്കുകയായിരുന്നു. അതിന്റെ ശിലാസ്ഥാപനം നടത്തിയതും അദ്ദഹമാണ്. ദിന രാത്രങ്ങളുടെ അക്ഷീണ പ്രവര്‍ത്തനം വിദ്യാഭ്യാസ ചിന്തകനെ ഒരു മികച്ച എക്യുമെനിസ്റ്റും മതസൗഹാര്‍ദ്ദ പ്ര വര്‍ത്തകനു മാക്കിമാറ്റി; മന്ത്രി മന്ദിരങ്ങളിലൂടെയുള്ള യാത്ര അദ്ദേഹത്തെ ഒരു പൊതുപ്രവര്‍ത്തകനുമാക്കി മാറ്റി.
1985 ല്‍ ആനക്കല്ലില്‍ എത്തിയതോടെ നിഷ്‌കളങ്കരും, തികഞ്ഞ ദൈവവിശ്വാസിക ളുമായ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന കുഗ്രാമമായ ആനക്കല്ലില്‍ അതുവരെ ടൗണുകളി ല്‍ മാത്രം കേട്ടുകേള്‍വിയുള്ള സി. ബി. എസ്. സി. സ്‌കൂള്‍ ആരംഭിച്ചു. ഒരു ഇടവക ദൈവാലയത്തിനോ സഭയ്‌ക്കോ ചിന്തിയ്ക്കുവാന്‍  സാധിക്കാത്ത ആ വലിയ സ്വപ്നം പൂവണിയുവാന്‍ ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. സഭയ്ക്ക് പോ ലും അജ്ഞാതമായിരുന്ന പൊതുജനപങ്കാളിത്വത്തോടുകൂടി സ്ഥാപനങ്ങള്‍ ആരംഭി ക്കുന്ന ശൈലി അദ്ദേഹം പരീക്ഷിക്കുകയായിരുന്നു. 1992 ല്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് സ്ഥാപിച്ചു. ചെറുപ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, യോഗ പരിശീലനം, കരാട്ടെ, നീന്തല്‍ പരിശീലനം തുടങ്ങിയ അതിസാഹസിക മത്സര ങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച അതുല്യ പ്രതിഭ 3 ജില്ലകളില്‍ പടര്‍ന്നു നില്ക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിന്റെ വിജയം ഇന്നും പുറമേനിന്നും നോക്കിയാല്‍ കാണുന്നവര്‍ക്ക് അത്ഭുതം പക്ഷെ ചേര്‍ന്നു നിന്നവരോട് അദ്ദേഹം രഹസ്യമായി പറയും ദൈവത്തിന്റെ പ്രവര്‍ത്തി എന്നിലൂടെ പ്രാവര്‍ത്തികമായി ഇതാണ് നിരപ്പേലച്ചനെ ശ്രേഷ്ടഠാചാര്യനാക്കുന്നത്.
1993 ല്‍ ആനക്കല്ലിനെ ലോകനിറുകയിലെത്തിച്ചശേഷം തള്ളിപ്പറയുന്നവരുടെയും ഒഴിവാക്കിയവരുടെയും ഇടയിലൂടെ അമേരിക്കന്‍ ദൈവാലയ വികാരിയായി യാത്ര പിന്നിട്ട് 2001 വെളിച്ചിയാനി സെന്റ്. തോമസ് ചര്‍ച്ച് വികാരി എത്തിയപ്പോള്‍ ഇടക്കു ന്നം മേരിമാതാ പബ്ലിക്ക് സ്‌കൂള്‍ സ്ഥാപിച്ചു പിന്നീട്  എലിക്കുളം വികാരിയായി ആ ഗ്രാമം തന്നെ ദത്തെടുത്ത് കമ്പ്യൂട്ടര്‍ പഠനപദ്ധതി തയ്യാറാക്കി പ്രാവര്‍ത്തികമാക്കിയ പ്പോള്‍ ദേശീയമാദ്ധ്യമങ്ങള്‍ വരെ അദ്ദേഹത്തെ തേടിയെത്തി. ഇതിനിടയില്‍ മതസൗ ഹാര്‍ദ്ദപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മതസൗഹാര്‍ദ്ദ അവാര്‍ഡുകള്‍ അദ്ദേഹം സ്ഥാപി ച്ചു ഇത്തരത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാം, ഡോ. ടെസ്സി തോമസ്, മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ഡോ. കെ. എന്‍. പണിക്കര്‍,  ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡോ. യു. ആര്‍. അനന്തമൂര്‍ത്തി, സുഗതകുമാരി,  പെരുമ്പടവം ശ്രീധരന്‍, ഡോ. ജെ. പ്രമീളാ ദേവി, ഹംസാ മൗലവി ഫറൂക്കി, വി. എം. സുധീരന്‍, ബ്രഹ്മശ്രീ. വിശുദ്ധാനന്ദ സ്വാമികള്‍ എന്നിവരെ കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ച് യുവലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവാര്‍ഡുകള്‍ സമര്‍പ്പിച്ച് ഒരു പുതുദര്‍ ശനം യുവതലമുറയ്ക്ക് പകരന്നു നല്‍കി.