വന്യമൃഗശല്യത്തിനെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പെരുവന്താനം, കോരുത്താട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ എ രുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.  കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായിരുന്നു.
ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി പ്രദേശങ്ങളില്‍ പുലിയുടെയും മറ്റ് വന്യമൃഗ ങ്ങളുടെയും സാന്നിധ്യം പതിവായി. ഇതോടെ നാട്ടുകാര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വളര്‍ത്തുമൃഗങ്ങളെയും പുലിയുടെ ആ ക്രമണത്തില്‍ നഷ്ടമായി. നാട്ടുകാര്‍ പരാതി അറിയിച്ചപ്പോള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ചെന്നാപ്പാറയിലും, കുപ്പക്കയത്തും ക്യാമറ സ്ഥാപിക്കുകയാണ് വനംവകുപ്പ് ചെയ്തത്.
ഇതുവരെയും പുലിയുടെ ചിത്രം കണ്ടെത്താനായില്ല. 15 മീറ്റര്‍ ദൂരത്തിലുള്ള ദൃശ്യ ങ്ങ ളാണ് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിയുകയുള്ളു. കാട്ടാനയും, കാട്ടുപന്നി യും, മ്ലാവും, ചെന്നായ്ക്കളും വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് ദുരിതമാ യി മാറി. വന്യമൃഗങ്ങളെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വരുന്നതോടെ നിത്യചിലവുകള്‍ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടിലായി. ഇതോടെ സര്‍ക്കാര്‍ അനാ സ്ഥയ്‌ക്കെതിരെ തദേശജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് ധർണ്ണ  സംഘടിപ്പിച്ചത്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി പി. എ. സലീം ഉദ്ഘാടനം ചെ യ്തു.
പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു.  മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കല്‍, എരുമേലി മണ്ഡലം പ്രസിഡന്റ് ടി. വി. ഇ ടുക്കി ഡിസിസി മെമ്പറുമാരായ മെമ്പര്‍മാരായ വി. സി. ജോസഫ് വെട്ടിക്കാട്ട്, മാത്യു റ്റി ചരളയില്‍,ജോൺ പി തോമസ്, ബ്ലോക്ക് സെക്രട്ടറി എൻ എ വഹാബ്, പെരുവന്താ നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് സന്ധ്യ വിനോദ്, ജനപ്രതിനിധികളായ ഷീബ ബിനോയ്, നിജിനി ഷംസുദീ ന്‍, ഗ്രേസി ജോസഫ്, സിജി എബ്രഹാം, തോമസ് ചാക്കോ, സുകുമാരന്‍, പി. ഡി. പ്ര കാശ്, ടോംസ്, ജാന്‍സി സാബു, സ്‌കറിയ നേതാക്കളായ സജി ജോര്‍ജ്, ജോണ്‍ തോപ്പി ല്‍,കെ. എന്‍. രാമസദാസ്, കെ. ആര്‍. വിജയന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എബിന്‍ കുഴിവേലി, ബ്ലോക്ക് സെക്രട്ടറി ശരത് ഒറ്റപ്ലാക്കൻ , ടി. എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
എരുമേലി റേഞ്ച് ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടു ദിവസത്തിനുള്ളില്‍ പുലിയെ കുടുക്കാനുള്ള കൂട് സ്ഥാപിക്കാമെന്ന് ഉറപ്പു നല്‍കി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്