എരുമേലി : പെരിയാർ കടുവാ സങ്കേതത്തിൽ നടന്ന മൃഗവേട്ട സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ ഗൂഢ നീക്കം നടക്കുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകി. കേസിൽ അന്വേഷണം നടത്തി ഒമ്പത് പ്രതികളെ പിടി കൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് തങ്ങൾക്ക് സത്യസന്ധമായി ജോലി ചെയ്യാ ൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. അന്വേഷണത്തിന് നേതൃത്വം നൽകിയ വനിതാ റേഞ്ച് ഓഫീസറെ അപകീർത്തിപ്പെടു ത്തുന്ന പരാമർശങ്ങൾ നടത്തിയതിന് വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

മൂന്ന് നാടന്‍തോക്കുകളും രണ്ട് വാഹനങ്ങളും പിടികൂടുകയും വ്യക്തമായ തെളിവു കളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയു മാണ് ഉണ്ടായതെന്ന് അഴുതാ റേഞ്ച് ഓഫീസർ പ്രിയ ടി ജോസഫ് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനി ക്കുന്ന പരാമർശങ്ങളാണ് തനിക്കെതിരെ ചിലർ നടത്തിയതെന്നും സ്വാധീനങ്ങൾക്ക് വഴ ങ്ങാഞ്ഞതിന്റെ വിരോധം മൂലം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതേസമയം നിരപരാധികളെ അറസ്റ്റ്ചെയ്ത് മര്‍ദ്ദിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കെ തിരെ മനുഷ്യാവകാശ കമ്മീഷനിലും പോലീസിലും ചിലർ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഇതിന് പിന്നിൽ സ്ഥിരമായി കാട്ടിറച്ചി വാങ്ങിയിരുന്ന ചില റിസോര്‍ട്ടുകാരും മറ്റുചില വമ്പന്‍മാരുമാണെന്ന് വനപാലകർ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ അറിയിച്ചിരിക്കുന്നത് . പ്രാ ദേശിക നേതാക്കളിൽ സ്വാധീനം ചെലുത്തി അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെ ന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി അന്വേഷണം വഴിതിരിച്ചു വിടാനുളള നീക്കങ്ങളുടെ തെളിവായി .

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കണമെന്ന ആവശ്യവുമായി ചില പ്രാ ദേശിക നേതാക്കള്‍ പ്രതികളുടെ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണവും പ രാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസം ഫോ റസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചത് മുന്നറിയിപ്പില്ലാതെയാണെന്നും ജോലി തടസ്സപ്പെടു ത്തുകയും അസഭ്യവര്‍ഷം നടത്തുകയും വെള്ളിയാഴ്ച നിസ്കാരത്തിനായി പള്ളിയി ലേക്ക് നീങ്ങിയ വനപാലകരെ തടഞ്ഞ് വെച്ചെന്നും പരാതിയിൽ പറയുന്നു.മാനസി കമായി പീഡിപ്പിക്കുകയും ഫോണിലൂടെ ഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നൽകിയിരിക്കുന്നത്.