കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരു മേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തി.സിപിഐഎം കാ ഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് ഉൽഘാടനo ചെയ്തു. കർഷക സംഘം ഏരിയാ പ്രസിഡണ്ട് ജി സുനിൽകുമാർ അധ്യക്ഷനായി. പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, എസ് ഷാജി, സജിൻ വി വട്ടപ്പള്ളി, പി കെ അബ് ദുൽ കരീം, ടി എസ് കൃ ഷ്ണകുമാർ ,കെ എൻ ദാമോദരൻ, കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അ ജിതാ രതീഷ് ,ലതാ എബ്രഹാം, പി കെ ബാബു,, പി ഐ സാബു , അജി കാലായിൽ , കെ കെ ഭാസ്കരപിള്ള, എ  ജി തങ്കപ്പൻ എന്നിവർ സംസാരിച്ചു.
വന മേഖലയോട് ചേർന്നു കിടക്കുന്ന കർഷക ഭൂമിയിലെ കാർഷിക വിളകളെ കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷിക്കുക,, ഫോറസ്റ്റ് സെറ്റിൽ മെൻറ്റ് ഭൂമിക്ക് പട്ടയം അനുവദിക്കുക, കാട്ടുമൃഗങ്ങളിൽ നിന്നുമുള്ള അക്രമം തടയുവാൻ സൗരോർജ വേലികൾ സജ്ജജമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ