കുട്ടിക്കാനം മരിയന്‍ കോളജ ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 14 വിദ്യാര്‍ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സ തേടി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോ ധനക്കെത്തുന്നതിന് മുന്‍പ് പഴകിയ ഭക്ഷണം ഹോസ്റ്റലില്‍നിന്ന് മാറ്റാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു.

രണ്ടു ദിവസം മുന്‍പ് കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നില്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പഴകിയ മീനും ഇറച്ചി യുമാണ് ഹോസ്റ്റലില്‍ നല്‍കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. 14 വിദ്യാ ര്‍ഥികളാണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിവരം പുറത്തായതോടെ ഹോസ്റ്റല്‍ അടുക്കളയിലെ ഭക്ഷണ സാധനങ്ങള്‍ ഒാട്ടോറിക്ഷയില്‍ കയറ്റി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും എത്തുന്നതിന് മുന്‍പ് കടത്താന്‍ ശ്രമിച്ചു.അഴുകിയ ഇറച്ചിയും മീനുമെല്ലാം രഹസ്യമായി കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ കണ്ടെത്തി പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് വാഹനം കോളജിന് പുറത്ത് കടക്കും മുന്‍പ് പിടികൂടി. വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊളജ് മാനേജ്മെന്റ് നടപടി യെടുക്കുമെന്ന് ഭയന്ന് വിവരങ്ങള്‍ പരസ്യമായി പുറത്ത് പറയാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. ആറു മാസം മുന്‍പും ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്നും, പരി ശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ കൊളജ് മാനേജ്മെന്റ് വിലക്കെ ടുക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ആശുപത്രപത്രിയില്‍ ചികില്‍സയിലുള്ളവരും മാനേജ്മെന്റിനെ ഭയന്ന് പരാതിയി ല്ലെന്ന നിലപാടിലാണ്.ബികോം വിദ്യാർത്ഥികളായ അടിമാലി സ്വദേശി വേണുഗോപാ ൽ, കോട്ടയം സ്വദേശി ബെൻസൺ, ആലപ്പുഴ സ്വദേശി ഷെറോൺ ജോർജുകുട്ടി, കോട്ട യം സ്വദേശി ലെവിൻ മാത്യു ഹോസ്റ്റൽ വാർഡൻ ഫാ.ജോസഫ് ചാരു പ്ലാക്കൽ, എം സി എ വിദ്യാർത്ഥികളായ കോട്ടയം സ്വദേശിനി ഗോപിക സുകുമാരൻ, കുമളി സ്വദേ ശിനികളായ ജിസ മരിയ, മുത്ത് തെരേസ ജയിംസ്, തീക്കോയി സ്വദേശിനി മെറിൻ ബേബിച്ചൻ, എറണാകുളം സ്വദേശിനി നെഫിയ അഷറഫ്, ചങ്ങനാശേരി സ്വദേശിനി സജിനി ആൻ ജോൺ, ഇടുക്കി സ്വദേശിനി ലിബിന ജോസഫ്, മലപ്പുറം സ്വദേശിനി ലിയോണ, കൊല്ലം സ്വദേശിനി റിങ്കു രാജൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.’പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിടി ച്ചെടുത്ത ഭക്ഷണസാധ നങ്ങള്‍ പരിശോധനയ്ക്കയച്ചു. എന്നാല്‍ മീന്‍ കേടാകാതിരി ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാകാം വിഷബാധയ്ക്ക് കാരണമെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം..