ചെടികളോടുള്ള ഇഷ്ടവും കൗതുകവുംമൂലം വീടിന്‍റെ മുറ്റത്ത് പുഷ്പ വസന്തം തീർത്ത തോടൊപ്പം നല്ലൊരു വരുമാനവും നേടുന്ന മേഴ്സി വീട്ടമ്മമാർക്ക് മാതൃകയാകുന്നു.കാ ഞ്ഞിരപ്പള്ളി കുന്നുംഭാഗം പന്തിരുവേലിൽ മേഴ്സിയുടെ വീട്ടിലെത്തിയാൽ കാണാൻ സാ ധിക്കുന്നത് ചെടികളുടെ വിസ്മയം തീർത്ത മറ്റൊരു ലോകമാണ്. ഏഴു മാസം മുന്പ് ഒ രു കൂട്ടുകാരിയെ കാണാൻ പോയപ്പോഴാണ് മേഴ്സി ഇഷ്ട ചെടിയായ “കാർപറ്റ് സെഡം’ സ്വന്തമാക്കുന്നത്.

ശ്രദ്ധയോടെ പരിപാലിച്ച കാർപറ്റ് സെഡം ഒരു ചെടിച്ചട്ടിയിൽ നിന്ന് അനവധി ചട്ടികളി ലേയ്ക്ക് പടർന്ന് പിടിച്ചു. ചെടികൾ വളർന്ന് വീടിന് ചുറ്റം വസന്തം തീർത്തപ്പോഴും സു ഹൃത്തുക്കളും ബന്ധുക്കളും ഈ ചെടികൾ ഇങ്ങനെ വളർത്തിയിട്ട് എന്തെങ്കിലും പ്രയോ ജനമുണ്ടോ എന്ന് ചോദിക്കുമായിരുന്നു.ഉൾപ്രദേശത്തുള്ള വീട്ടിൽ ചെടി വാങ്ങാൻ ആ രും വരില്ലെന്നും തൈ ഉത്പാദനം നഷ്ടക്കച്ചവടമാകുമെന്നും പലരും ഉപദേശിച്ചു. പക്ഷേ മേഴ്സി ഇതെല്ലാം ചെറുപുഞ്ചിരിയോടെ കേട്ടു നിന്നു.

സമീപവാസിയും നല്ലൊരു കൃഷിക്കാരിയുമായ ബിസ്മി ബിനുവിനെ സമീപിച്ചത് മേ ഴ്സിയുടെ പുഷ്പകൃഷിയിൽ വഴിത്തിരിവായി. ചെടികളിൽ എന്തൊക്കെ ചെയ്യണമെ ന്നും ഏതു ചെടികൾക്കാണ് മാർക്കറ്റിൽ ഡിമാന്‍റ് കൂടുതലെന്നും  മറ്റുമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്ത് മേഴ്സിയെ ബിസ്മി ബിസിനസിലേക്ക് കൈപിടിച്ചുയർത്തുകയാ യിരുന്നു.

പതുക്കെ വിവിധ അലങ്കാരച്ചെടികളുടെ ബിസിനസ് ലോകത്തിലേക്ക് ഇറങ്ങിയ മേഴ്സി ക്ക് ഇപ്പോൾ കൊച്ചിയിലുള്ള ഒരു സ്ഥാപനം 75000 ചെന്പരത്തിത്തൈകളാണ് ഓർഡർ നൽകിയിരിക്കുന്നത്. നടാനുള്ള കന്പ് അവർ നൽകും. കൂടകളിൽ നട്ട് മുളപ്പിച്ച് നൽകി യാൽ മതി. ചാണക്കപ്പൊടിയും മണ്ണും ചേർത്ത് മുളപ്പിച്ചെടുക്കും. അത്യാവശ്യം വലുപ്പ മായാൽ കന്പനിതന്നെ നേരിട്ടു വന്ന് തൈകൾ എടുത്തുകൊണ്ടുപൊയ്ക്കൊള്ളും.

ഇപ്പോൾ ചെടികളിലൂടെ നല്ലൊരു വരുമാനം മേഴ്സി സ്വന്തമാകുന്നുണ്ട്.സ്പൈഡർ പ്ലാ ന്‍റ്, അഗ്ലോണിമ, ഫേണുകൾ, മണി പ്ലാന്‍റ്, ലക്കി ബാംബു, മൊസാൻഡ, സിൻഗോണിയം, മൈക്രോ ഫേൺ, നെർവ് പ്ലാന്‍റ്, സ്ട്രിംഗ് ഓഫ് ബനാന, ബൊഗൈൻ വില്ല, വിവിധ തര ത്തിലുള്ള ഹാങ്ങിംഗ് പ്ലാന്‍റുകൾ എന്നിവ ഇവിടെ വളരുന്ന ചെടികളിൽ ചിലതു മാത്രം.
ചെടികൾ മാത്രമല്ല രണ്ടു പശുക്കളെയും എട്ടു പന്നികളെയും മേഴ്സിയും ഭർത്താവ് പി.എ. സെബാസ്റ്റ്യനും കൂടി വളർത്തുന്നുണ്ട്. പശുക്കളിൽനിന്ന് പാലിലൂടെ വരുമാനം ലഭിക്കുമ്പോൾ പന്നികളെ ഇറച്ചിക്കായും കുഞ്ഞുങ്ങൾക്കുമായാണ് വളർത്തുന്നത്. മക്കളായ സിവിറ്റ്, സിമി എന്നിവരും മാതാപിതാക്കളെ കൃഷിയിൽ സഹായിക്കാൻ കൂടെയുണ്ട്.