പത്തനംതിട്ട പാർലമെന്റ്  മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വീണ ജോർജിന്റെ പ്രചാരണാർത്ഥം കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മണ്ഡലങ്ങളിലെ വിവിധ സ്ഥ ലങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മുണ്ടക്കയം, പാറത്തോട് കാഞ്ഞിരപ്പള്ളി ടൗൺ,  ബസ് സ്റ്റാൻഡ്, ആനക്കല്ല്, പൊൻകുന്നം തുടങ്ങിയ മേഖലകളിൽ എസ്.എഫ്.ഐ കാ ഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിലാണ് ഫ്ലാഷ് മോബും വാഹന പ്രചര ണ  ജാഥയും  സംഘടിപ്പിച്ചത്.
എസ്.എഫ്.ഐ  കാഞ്ഞിരപ്പളി ഏരിയ സെക്രട്ടറിയും കോട്ടയം ജില്ലാ സ്രെക്രട്ടറിയേറ്റ് അംഗവുമായ ധിരജ് ഹരി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അരുൺ സ്വാമിനാഥൻ, ഏരിയ കമ്മിറ്റി അംഗ ങ്ങളായ ബാരി എം ഇർഷാദ്, റിനോഷ്, രാജേഷ്, അനന്തു കെ എസ്. എന്നിവർ സം സാരിച്ചു.