കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചേഴ്സ് ട്രൈനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ സ്ത്രീ കൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങൾക്കെതിരെ മ്യൂസിക്കൽ മൈം ഷോ നടത്തി.കോളേജിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചദിന ക്യാമ്പയിന്റെ ഭാഗമായാണ് മൈം ഷോ അവതരിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചേഴ്സ് ട്രൈനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ക മ്മ്യൂണിറ്റി ലിവിംഗ് & സിറ്റിസൺഷിപ്പ് ട്രൈയിനിംഗ് ക്യാമ്പ് ഹർഷത്തിന്റെ ഭാഗമായാ ണ് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ മ്യൂസിക്കൽ മൈം ഷോ അവതരിപ്പിച്ചത്.കോളേജ് അങ്കണത്തിൽ നിന്നും സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള സന്ദേശങൾ വിളിച്ചോതുന്ന പ്ലക്കാർഡുകളുമേന്തിയുള്ള റാലിയ്ക്ക് ശേഷമാണ് മൈം ഷോ അവതരി പ്പിച്ചത്. വർദ്ധിച്ച് വരുന്ന സ്ത്രീ പീഢനങ്ങളുടെ പശ്ചാത്തലമായിരുന്നു മൈം അവതര ണത്തിനായി ഇവർ തിരഞ്ഞെടുത്തത്.
തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ  ഫ്ലാഷ് മോബും നടന്നു.
ഇതോടൊപ്പം സ്ത്രീ സുരക്ഷയുടെ പ്രധാന്യം വിളിച്ചോതുന്ന സന്ദേശവും നല്കി.കോളേജ് പ്രിൻസിപ്പൾ Dr. റെജീന ആർ, ക്യാമ്പ് കോർഡിനേറ്റർ സമീറാ P I, ചെയർപേഴ്സൺ ശ്രു തി മരിയാ സാജൻ, PM ഹരിപ്രസാദ്, രേഷ്മാ രാജ്, ഡോണാ മരിയ മൈക്കിൾ തുടങ്ങി യവർ നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് കോളേജിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പ ള്ളി അഭയ ഭവനിൽ നിർമ്മിക്കുന്ന അവശ്യസാധനങ്ങളുടെ വിതരണോത്ഘാടനവും നട ന്നു.