കാഞ്ഞിരപ്പള്ളി:മോട്ടോർ വാഹന വകുപ്പ് ശബരിമല സേഫ് സോൺ 2022-23- ലെ പ്ര വർത്തനവുമായി ബന്ധപ്പെട്ടു തീർത്ഥാടകർക്കു ഫസ്റ്റ് എയ്ഡ് നൽകുന്നതിനാവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റുകൾ ജിജി കല്ലെകുളങ്ങര (എയ്ഞ്ചൽ ബസ് ഉടമ) സംഭാവന നൽകി. സേഫ് സോൺ എരുമേലി കണ്ട്രോൾ റൂമിൽ വച്ചു നടന്ന ചടങ്ങിൽ കോട്ടയം എൻഫോ ഴ്‌സ്‌മെന്റ് ആർ ടി ഓ  ഷൈനി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഷാനവാസ്‌ കരീം ,ജോയിന്റ് ആർടിഓ, സുധീഷ് പി ജി, അയ്യപ്പജ്യോതിസ്, റെജി എ സലാം, ബൈജു ജേക്കബ് എന്നിവർ പങ്കെടുത്തു.