34 വര്‍ഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് തോമസ് വിരമിച്ചു ..

കാഞ്ഞിരപ്പള്ളി : 34 വര്‍ഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് തോമസ് വിരമിച്ചു.കാഞ്ഞിരപ്പളി ഫയര്‍ സ്റ്റേഷനില്‍ അദ്ദഹം 20 വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചു. നിര വധി കഠിനകരമായ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശ്രീ ജോസഫ് തോമസ്, മറ്റുള്ളവര്‍ക്ക് തീപിടുത്തത്തില്‍ നിന്നും രക്ഷനേടുന്ന തിനുള്ള പരിശീലനം കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഏവര്‍ ക്കും നന്നായി മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായിരുന്നു അദ്ദഹത്തിന്റെ പരിശീലനം.

1984 ജൂണ്‍ 1 നു സര്‍വീസില്‍ പ്രവേശിച്ച ജോസഫ് തോമസ്, 34 വര്‍ഷത്തി നുള്ളില്‍ ഈരാറ്റുപേട്ട , മാള , തിരൂര്‍ , കുറ്റിക്കോല്‍ കാഞ്ഞിരപ്പള്ളി മുത ലായ വിവിധ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചു . കാഞ്ഞിരപ്പള്ളി യില്‍ നേട നീണ്ട ഇരുപതു വര്‍ഷക്കാലം സേവനം അനുഷ്ഠിച്ച ജോസഫ് തോമസ് കോരുത്തോട് സ്വദേശിയാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, അദ്ദഹം കാഞ്ഞിരപ്പളി മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ ഫയര്‍ ആന്‍ഡ് സേഫ്റ്റി ട്രെയിനിങ് ക്ലാസ്സിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.