തേങ്ങയിടാൻ കയറിയ തൊഴിലാളി ദേഹാസ്വാസ്യത്തെ തുടർന്ന് തെങ്ങിൽ കുടുങ്ങി.ചി ലമ്പിക്കുന്നേൽ ജോയിയുടെ പുരയിടത്തിലെ തെങ്ങിൽ കയറിയ തൊഴിലാളി പാറത്തോ ട് പള്ളിപ്പടി പാറന്തോട്ട് ജോർജ് (60 ) ആണ് ദേഹാസ്വാസ്യത്തെ തുടർന്ന് അബോധാവ സ്ഥയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. അയൽവാസികൾ അ റിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി ജോർജിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.എസ്. ഓമനക്കുട്ടന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹരി കെ. സുകുമാർ, ഷാരോൺ എന്നിവർ ചേർ ന്നാണ് ലാഡർ ഉപയോഗിച്ച് മുകളിലെത്തി ജോർജിനെ സുരക്ഷിതമായി താഴെയിറക്കി യത്.

തുടർന്ന് സേനയുടെ വാഹനത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പി ക്കുകയും ചെയ്തു. സേനാംഗങ്ങളായ രാഹുൽ, അനൂപ്, അരവിന്ദ്, സജി, മനു, ഫിലി പ്പ്, സുരേഷ്, ജിഷ്ണു, അസീസ് എന്നിവരും രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു.