താലൂക്കിലെ വിവിധ കേന്ദ്രങ്ങൾ ഫയർഫോഴ്‌സിന്റെ നേതൃത്യത്തിൽ അണുവിമുക്തമാ ക്കി. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇരുപത്തിയാറാം മൈൽ, കാ ഞ്ഞിരപ്പള്ളി ടൗൺ, ബസ് സ്റ്റാന്റ്, പുത്തനങ്ങാടി, കുരിശുങ്കൽ, പൊൻകുന്നം ടൗൺ, മു ണ്ടക്കയം സബ്‌സ്റ്റേഷന്‍, സബ്ട്രഷറി, കൂട്ടിക്കല്‍ കെഎസ്ഇബി, പാറത്തോട് ഗവണ്മെന്റ് ഹോമിയോ ആശുപത്രി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും സ്റ്റേഷന് പരിധി ക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടന്നു വരുകയാണ്.സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബിനു നേതൃത്വം നല്‍കി.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍,ഫയര്‍ ആ ന്റ് റെസ്‌ക്യൂ ഓഫീസര്‍മാര്‍ ജൂബി തോമസ്, അനീസ് മുഹമ്മദ്, ജോബിന്‍ മാത്യു ,പി. കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ആർ.രാജേഷ്, സന്തോഷ്കുമാർ, കെ.ബിജു എന്നിവർ കാഞ്ഞിരപ്പള്ളിയിലെ ശുചീകരണ പ്രവർത്തന ങ്ങൾക്ക് നേതൃത്യം വഹിച്ചു.