രണ്ട് ദിവസമായി വനത്തില്‍ വ്യാപക തീപിടുത്തം. ഏക്കര്‍ കണക്കിന് വ നഭൂമി കത്തി നശിച്ചു. കോരുത്തോട് പഞ്ചായത്തിലെ വനമേഖലയിലെ ഭാ ഗങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. കൊമ്പുകുത്തിക്കും പനക്കച്ചിറക്കും – ഇടയില്‍ ഇന്നലെയും തീ അണഞ്ഞിട്ടില്ല. ജനവാസമേഖലയില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലത്തിലായാണ് കാട്ടുതീ ഉണ്ടായത്.

പകല്‍ വനത്തിലെ മലനിരകള്‍ പുകഞ്ഞ് നില്‍ക്കുകയും രാത്രി തീ കത്തിക്ക യറുന്ന കാഴ്ചയാണ് കാണാനാവുന്നത്. ടൈഗര്‍ റിസര്‍വ് പെരിയാര്‍ കൊ മ്പുകുത്തി വനത്തിലാണ് തീപിടുത്തത്തിനു തുടക്കം. പകല്‍ ഉണ്ടായ കാട്ടു തീ ഇനിയും വനമേഖലയില്‍ നിന്ന് കത്തുകയാണ്. ഉള്‍വനത്തിലേക്ക് തീ വ്യാപിച്ചതിനാല്‍ ഏതൊക്കെ പ്രദേശമാണ് കത്തി നശിച്ചതെന്ന് വ്യക്തമായ കണക്ക് ലഭ്യമായിട്ടില്ല.