വൈദ്യുതി കടത്തിവിടുന്ന ബോക്സിനുള്ളിൽ തീയുണ്ടായി രാവിലെയും ഉച്ചക്കും വൈദ്യുതി ലൈനുകളിൽ തീപിടുത്തം. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ചാൽ ഷോക്കടിക്കുമെന്നതിനാൽ അധികൃതരെ അറിയിച്ച് ലൈനുകൾ ഓഫാക്കിയെന്നുറപ്പാ ക്കിയ ശേഷം വെള്ളമൊഴിച്ച് തീയനാക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

എരുമേലി ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലെ ലൈനുകളിലാണ് തീപിടുത്തമു ണ്ടായത്. ഷോർട് സർക്യൂട്ട് ആയിരിക്കുമെന്നാണ് നാട്ടുകാർ സംശയിച്ചത്. എന്നാൽ തീ പിടുത്തത്തിന് കാരണം ബോക്സുകളിൽ താപ നില താങ്ങാനാകാതെ വന്നത് മൂലമാണെ ന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അസി. എഞ്ചിനീയർ മുഹമ്മദ്‌ ബഷീർ പറഞ്ഞു. വൈദ്യുതി ഉപഭോഗം കൂടുന്നതിനനുസരിച്ച് ബോക്സിനുള്ളിൽ ചൂട് കൂടും. പുറത്ത് അന്തരീഷ താപം ക്രമാതീതമായി വർധിക്കുന്നതോടെയാണ് ബോക്സിനുള്ളിൽ താപനി ലക്ക് കാഠിന്യമേറുക. ഇത് തീപിടുത്തത്തിൽ കലാശിച്ചതാണ് തുടർച്ചയായി തീപിടുത്ത മുണ്ടാകാൻ കാരണം.

ബോക്സിൽ നിന്നും തീയാളിയതോടെ വൈദ്യുതി ലൈനുകളിൽ ആവരണമായി പൊതി ഞ്ഞിരുന്ന കേബിളുകൾ കത്തിയുരുകി. ടൗണിലെ ലൈനുകളെല്ലാം എബിസി (ഏരിയൽ ബഞ്ചഡ് കേബിൾ ) വഴിയാണ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായാണ് ഡിപി ബോക്സുകൾ സ്ഥാപിച്ചത്. തീപിടിച്ചാൽ അണയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ എരുമേലിയിലെ കെഎസ്ഇബി സെക്ഷനിലില്ല. ഫയർ സ്റ്റേഷനുമില്ല. കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളെയാണ് ആശ്രയിക്കാനാവുക.