ഇളങ്ങുളം: വീടിന്റെ അടുക്കളപ്പുരയിൽ തീപടർന്ന് നാശനഷ്ടം. ഇളങ്ങുളം അമ്പലത്തിന് സമീപം വടക്കേമഠത്തിൽ പദ്മാവതിയമ്മയുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകി യിരുന്ന വീടിന്റെ അടുക്കളയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാ ണ് സംഭവം.
വിറകടുപ്പിൽ നിന്ന് തീപടർന്നതാണ് കാരണമെന്ന് കരുതുന്നു. മേസ്തിരിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. ഇവർ രാവിലെ വിറകടുപ്പിൽ ഭക്ഷണം പാചകം ചെയ്ത ശേഷം പണിസ്ഥലത്തേക്ക് പോയതാണ്. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും അടുക്കളയിലെ സാധനങ്ങളും നശിച്ചു.