മുണ്ടക്കയം ഗവ: ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം; പേര് വെട്ടിമാറ്റിയത് പി.സി. ജോര്‍ജെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കന്‍

മുണ്ടക്കയം ഗവ: ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കോട്ടയം ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റായ തന്നെ ഒഴിവാക്കിയത് പി.സി.ജോര്‍ജെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ആശുപത്രിയുടെ നടത്തിപ്പുകാരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നതും തന്നെ ക്ഷണിച്ചതുമാണ്. എന്നാല്‍ ആരുടെയും അനുവാദമില്ലാതെ പി.സി.ജോര്‍ജ് എം.എല്‍.എ മനപൂര്‍വ്വം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും കുളത്തുങ്കല്‍ കാ ഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.

തലേന്ന് രാത്രിയിലാണ് ഈ സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ദ്രം പദ്ധ തിയുടെ ജില്ലാ അദ്ധ്യക്ഷന്‍ താനാണെന്നിരിക്കെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ വെട്ടി മാറ്റിയത് ജോര്‍ജിന്റെ രാഷ്ട്രീയ പാപ്പരത്യത്തിന് തെളിവാണന്നും കുളത്തുങ്കല്‍ പറഞ്ഞു. മേഖലയില്‍ താന്‍ നടത്തുന്ന വികസന പദ്ധതികളില്‍ വിറളി പൂണ്ടാണ് ജോര്‍ജ് തന്നെ ഒ ഴിവാക്കിയതെന്നും ഇതിനെതിരെ ഡി.എം.ഒ ക്ക് പരാതി നല്‍കിയതായും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.