ലോക് ഡൗണ്‍ കാലത്ത് സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെ ഫീസ് കുടിശിഖ അടച്ച് തീ ര്‍ക്കണമെന്ന് മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ കര്‍ശന നിര്‍ദ്ദേ ശം. ലോക് ഡൗണ്‍ സമയത്ത് ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തി ലായവര്‍ക്കാണ് ഇരുട്ടിയായി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസ് ആവിശ്യ പ്പെട്ടിരിക്കുന്നത്. സ്‌കൂളുകളിലെ വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫീസുകള്‍ അടക്കാത്തവര്‍ ബാങ്കുകള്‍ വഴിയോ സ്‌കൂ ളിലോ നേരിട്ടോ ഫീസ് എത്തിക്കണമെന്നാണ് സ്‌കൂളുകളുടെ നിര്‍ദ്ദേശം.
വരുമാനം നിലച്ചതോടെ വീട്ടുചെലവുകളടക്കം ബുദ്ധിമുട്ടിലായവരെയാ ണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം ബാധിച്ചത്. മേഖലയിലെ ചില സ്‌കൂ ളുകള്‍ക്കെതിരെ ഫീസ് വര്‍ദ്ധനവ് അടക്കം പണം വാങ്ങുന്നതിനെതിരെ രക്ഷിതാക്കളുടെ പരാതി ഉയര്‍ന്നിരുന്നു. സാമ്പത്തീക പരാതീനതകള്‍ക്കിട യിലും മക്കളുടെ നല്ല ഭാവിയെ കരുതി ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ത്തവരെ അമിത ഫീസിന്റെയും ഫീസ് കുടിശിഖയിനത്തലും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി പലരും ഇതിനെതിരെ പരാ തി നല്‍കാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഭയപ്പെടുകയാണ്. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.