പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ എയ്ഞ്ചൽവാലിയിൽ കർക്ഷകരും ദുരിതത്തിൽ. കൃഷിയിടങ്ങളിൽ വന്നടിഞ്ഞ എക്കൽ മണ്ണ് നീക്കം ചെയ്യാത്തത്തതാണ് കർക്ഷകരെ വലയ്ക്കുന്നത്. പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ എയ്ഞ്ചൽവാലി മേഖല ഇനിയും ഇതിൽ നിന്നും മുക്തമായിട്ടില്ല.പ്രദേശത്തെ കാർഷിക മേഖലയാണ് ഇപ്പോഴും ഇവിടെ വലിയ വെല്ലുവിളി നേരിടു ന്നത്.കൃഷിയിടങ്ങളിൽ വന്നടിഞ്ഞ എക്കൽ മണ്ണ് കർഷകർക്ക് വലിയ പ്രതിസന്ധിയാ ണ് സൃഷ്ടിക്കുന്നത്. മണ്ണ് നീക്കം ചെയ്യാത്തതുമൂലം കൃഷിയിറക്കാൻ കഴിയാത്ത അവ സ്ഥയാണ് ഇവിടെയുള്ളത്. ആറ്റ് തീരങ്ങളിലുണ്ടായിരുന്ന വാഴ,കപ്പ അടക്കമുള്ള കൃഷികൾ കാണാൻ പോലും കഴിയാത്ത വിധം എക്കൽ മണ്ണ് വന്നടിഞ്ഞ സ്ഥിതിയാ ണിവിടെ.റബ്ബർ തോട്ടങ്ങളിലടക്കം വലിയ തോതിലാണ് മണ്ണ് കുമിഞ്ഞ് കൂടിയിരിക്കുന്നത്. അറ്റ് തീരങ്ങളിലെ കൃഷിയിടങ്ങളിൽ പതിനഞ്ച് മുതൽ ഇരുപത് അടി ഉയരത്തിൽ വരെ യാണ് മണ്ണ് അടിഞ്ഞിരിക്കുന്നത്. മണ്ണ് വന്നടഞ്ഞ സ്ഥലങ്ങളിൽ കാപ്പി കൊക്കോ പോ ലുള്ള കൃഷികൾ നശിക്കുവാനും തുടങ്ങിയിട്ടുണ്ട്. കനത്ത മഴയിൽ കക്കിഡാം തുറന്ന് വിട്ടതാണ് ഇത്രയേറെ എക്കൽ മണ്ണ് കൃഷി യിടങ്ങളിൽ വന്നടിയാൻ കാരണമായത്. വെള്ളം കുതിച്ചൊഴുകിയതിനെ തുടർന്ന് കൃഷിയിടങ്ങൾ ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്ന സ്ഥിതിയുമിവിടുണ്ട്.

കൃഷിയിടങ്ങളിൽ വന്നടിഞ്ഞിരിക്കുന്നത്എക്കൽ മണ്ണായതിനാൽ ഇവ ഉപയോഗയോ ഗ്യമല്ല എന്ന് കർക്ഷകർ പറയുന്നു. സർക്കാർ ഇടപെട്ട് കൃഷി സാധ്യമാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്നാണ് കർക്ഷകരുടെ ആവശ്യം.