എലിക്കുളം ഗ്രാമ പഞ്ചായത്ത് ആരംഭിക്കുന്ന ഫാം ടൂറിസത്തിന്റെ ആലോചനയോഗം മല്ലികശ്ശേരി കോക്കാട് ഫാർമ്മസ്യൂട്ടിക്കലിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു.എലിക്കുളം ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട് അ ദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർളി അന്ത്യാങ്കു ളം, അംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ് എന്നിവർ സംസാരിച്ചു. എ ലിക്കുളം അസിസ്റ്റന്റ് കൃഷി ആഫീസർ എ. ജെ. അലക്സ് റോയ് പദ്ധതിവിശദീകരണം നടത്തി.
ഭാവി പ്രവർത്തനങ്ങളുടെ വിശദീകരണം ജോസ് പി. കുര്യൻ അവതരിപ്പിച്ചു. ഷീബ. ഔസേപ്പച്ചൻ ഞാറയ്ക്കൽ, സനീഷ് ഭാസ്കരൻ ,ജയകൃഷ്ണൻ , സലേഷ് ആന്റണി എന്നി വർ സംസാരിച്ചു. ടൂറിസം ക്ലബ്ബിന്റെ കോ-ഓർഡിനേറ്ററായി. എ. ജെ. അലക്സ് റോയി യെ തിരഞ്ഞെടുത്തു.