ഫാം ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കുന്നതിന് എലിക്കുളം ഗ്രാമ പഞ്ചായ ത്ത് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു.ടൂറിസം വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കൃ ഷി – മൃഗസംരക്ഷണ വകുപ്പുകൾ, കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, ഹരിത കേരള മിഷൻ തുടങ്ങിയവയുടെ ഏകോപനത്തോടെയാകും പദ്ധതി നടപ്പിലാക്കുക.പൊ ന്നൊഴുകും തോട് കേന്ദ്രീകരിച്ചുള്ള നെൽകൃഷി, പാറക്കുളങ്ങൾ, മത്സ്യക്കൃഷി, പ്ലാ വ്, കശുമാവ്, പൈനാപ്പിൾ തോട്ടങ്ങൾ, മാതൃക സമ്മിശ്ര കൃഷിത്തോട്ടങ്ങൾ, കൂടും ബശ്രീ സംരംഭങ്ങൾ എല്ലാം പദ്ധതിയുടെ ഭാഗമാകും. വിശദമായ പഠന പരിപാടികൾ ടൂറിസം വകുപ്പുമായി സഹകരിച്ച് ഉടൻ തുടക്കമാകും.
എലിക്കുളം ടൂറിസം ക്ലബ്ബ് രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി അ ന്ത്യാംകുളം അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ.എ.ശ്രീലക്ഷ്മി പദ്ധതി വിശദീകര ണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സൂര്യാ മോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, അസി: കൃഷി ഓഫീ സർമാരായ എ.ജെ. അലക്സ് റോയ്, അനൂപ്.കെ.കരുണാകരൻ, കേരള ശാസ്ത്ര സാ ഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ശശി വട്ടയ്ക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി മാത്യു കോക്കാട്ട് പ്രസിഡന്റ്, ജോസ്. പി കുര്യൻ പഴയ പറമ്പിൽ സെക്രട്ടറി, പി.ആർ ജയകൃഷ്ണൻ വൈസ് പ്രസിഡന്റ്, ജൂബിച്ചൻ ആന്റണി ആനി ത്തോട്ടം ജോ : സെക്രട്ടറി, സിജി സിറിയക് ട്രഷറർ, വി.പി.ശശി വട്ടക്കാട്ട്, ബെന്നി ചെങ്ങളത്തു പറമ്പിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, വി.എസ് സെബാസ്റ്റ്യൻ വെച്ചൂർ, കെ.ആർ. മന്മഥൻ, ജോസഫ് സെബാസ്റ്റ്വൻ ഞാറക്കൽ കമ്മറ്റിയംഗങ്ങൾ എന്നിവരെ തെരെഞ്ഞെടുത്തു.