കാഞ്ഞിരപ്പള്ളി:കാർഷിക മേഖലയിൽ ബദൽ മാതൃകകൾ രചിച്ച എലിക്കുളം പഞ്ചാ യത്തിൽ ഫാം ടൂറിസത്തിന് മുൻതൂക്കം നൽകിയുള്ള പദ്ധതിയ്ക്ക് തുടക്കം കുറിക്കു ന്നു. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്നും നെൽകൃഷി ശേഷിക്കുന്ന എലിക്കുളം പൊ ന്നൊഴുകും തോടിന്റെ കാർഷിക സാധ്യതകൾ ഉപയോഗപെടുത്തുന്ന തരത്തിലാകും
പദ്ധതി രൂപപ്പെടുക.
എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള എലി ക്കുളം ടൂറിസം ക്ലബ്ബിനാകും സംഘാടനചുമതല.പാടശേഖരസമിതി, പൊന്നൊഴുകും തോട് വികസന സമിതി, ഇതര കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണം ഉറപ്പാ ക്കും.എലിക്കുളം ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ് സംഭാവനയാ യി നൽകുന്ന മല്ലികശ്ശേരി ചെമ്പൻകുളത്തെ പത്തുസെന്റ് പുരയിടത്തിൽ ടൂറിസം ക്ലബ്ബിന് ആസ്ഥാനമന്ദിരം ഉയരും. സെമിനാർ ഹാൾ, ടൂറിസ്റ്റുകൾക്ക് താമസിക്കുവാനു ള്ള കോട്ടേജുകൾ, കാന്റീൻ, പെഡൽ ബോട്ട് സൗകര്യം, കുട്ട വഞ്ചി, ഫാം ടൂറിസം കണ്ടാസ്വദിക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം തയാറാക്കും.
ഗ്രാമ പഞ്ചായത്തിന്റെ കാർഷിക / ടൂറിസം രംഗത്തിന് പുത്തൻ ഉണർവ്വാകും ഇതു വ ഴി ഉണ്ടാകുകയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു. ത്രിതല പ ഞ്ചായത്തുകൾ, ഇതര സർക്കാർ സംവിധാനങ്ങൾ എന്നിങ്ങനെ മുഴുവൻ സാധ്യത ക ളും ഇതിനായി വിനിയോഗിക്കും. വാഗമൺ, ഇലവീഴാപൂഞ്ചിറ, അരുവിത്തുറ പള്ളി, ഭരണങ്ങാനം എന്നി ങ്ങനെയുള്ള ടൂറിസം / പിൽഗ്രിം ടൂറിസം സാധ്യതകളും കൂട്ടി യോജിപ്പിക്കും. കൊച്ചി – തേക്കടി റൂട്ടിലേയ്ക്ക് യാത്രാ സൗകര്യമുള്ള ശരിയായ ബൈ പാസ് എന്നുള്ള നിലയ്ക്ക് പാല- പൈക – പിണ്ണാക്കനാട് – പാറത്തോട് മുണ്ടക്കയം – കു മളി എന്നിങ്ങനെയുള്ള ഗതാഗത സാധ്യതയും ഗുണകരമാകും.
മാത്യു കോക്കാട്ട് തോമസ് പ്രസിഡന്റായും ജോസ് . പി.കുര്യൻ പഴയ പറമ്പിൽ സെ ക്രട്ടറിയായുമുള്ള എലിക്കുളം ടൂറിസം ക്ലബ്ബാണ് സംഘാടന പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കുന്നത്. ടൂറിസം സെന്റർ നിർമ്മിക്കുന്നതിന് ഭൂമി സൗജന്യമായി നൽകുന്ന തിന്റെ സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി,എലിക്കുളം അസി: കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.