മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പ്രവർത്തിച്ചു വന്നിരുന്ന ഫാമിലി വെൽഫെയർ സെന്ററിനായി നിർമ്മിച്ച പുതിയ മന്ദിരം നാടിന് സമർപ്പിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാമിലി വെൽ ഫെയർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിച്ചു.
70 ലക്ഷം രൂപ ചിലവിൽ വയലാർ രവി എം.പിയുടെ പ്രാദേശികവികസന ഫണ്ട് ഉപ യോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തും വാർഡ് അംഗം ബി. ജയചന്ദ്രനും ആന്റോ ആന്റണിയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ആന്റോ ആ ന്റണി എം.പി വയലാർ രവി എം.പിയെക്കൊണ്ട് ഫണ്ട് അനുവദിപ്പിച്ചത്. പ്ലാക്കൽ വീട്ടിൽ പി.കെ. കടുത്ത വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ കെട്ടിടം നിർമ്മിച്ചത്. ആധുനികരീതിയിലുള്ള സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
യോഗത്തിൽ ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. വൈ സ് പ്രസിഡണ്ട് വൽസമ്മ തോമസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാത്യം എ ബ്രാഹം, ബെന്നി ചേറ്റു കുഴി, ബ്ലോക്ക് പഞ്ചായത്തംഗം അജിത രതീഷ്, പഞ്ചായത്തംഗ ങ്ങളായ ബി.ജയചന്ദ്രൻ, മറിയാമ്മ ആന്റണി, ടി.ആർ. സത്യൻ, എം.ബി സനൽ, ഡോ. പ്രശാന്ത്, സിനിമോൾ തടത്തിൽ, വിനോദ് , ഷിജു പ്ലാക്കൽ, റോയി മാത്യം എന്നിവർ പ്ര സംഗിച്ചു