കാഞ്ഞിരപ്പള്ളി പഴയിടത്ത് മണിമലയാറ്റിലെ വെള്ളം പച്ചനിറവും പായലും കൊണ്ട് നിറഞ്ഞു . വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്.ഫാക്ടറി മാലി ന്യം തള്ളിയതാണ് കാരണമെന്നാണ് പരാതിയുയരുന്നത്.
മണിമലയാറിന്റെ തീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റബ്ബർ ഫാക്ടറിയിൽ നിന്നു ള്ള മലിന ജലമാണ് പായലിനും വെള്ളത്തിന്റെ കളറുമാറ്റത്തിനും കാരണമെന്നാണ് നാ ട്ടുകാരുടെ പരാതി. കിലോമീറ്ററുകളോളം ദൂരത്തിൽ മണിമലയാറ്റിൽ പായൽ രൂപപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്.വെള്ളത്തിനും പച്ച നിറം കൈവന്നിരിക്കുന്നു. മാത്രവുമല്ല രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ ഈ വെള്ളത്തിൽ കുളിക്കുന്നവ ർക്ക് ചൊറിച്ചിൽ അടക്കമുള്ള ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നതായും പരാതി യുണ്ട്. പഴയിടം ചെക്ക്ഡാമിൽ കെട്ടികിടക്കുന്ന വെള്ളം ഇതോടെ ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
കൂടാതെ ചെക്ക്ഡാമിന് കീഴെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും പായൽ രൂപ പ്പെട്ടിട്ടുണ്ട്.സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിലും കളറുമാറ്റം സംഭവി ച്ചിട്ടുണ്ട്. വേനൽമഴ പെയ്തതിനെ തുടർന്നാണ് വെള്ളത്തിൽ പായൽ രൂപപ്പെട്ടതെന്നും കളറുമാറ്റം സംഭവിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. ഈ സമയത്ത് ഫാക്ടറി മാലിന്യങ്ങൾ ഒഴുക്കിവിട്ടതാകാം ഇതിന് കാരണമെന്നാണ് ഇവരുടെ നിഗമനം.
നേരത്തെ മലിനികരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ആറ്റിലേക്ക് ഫാക്ടറി മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നതായി ജനങ്ങൾ പറയുന്നു.. എല്ലാവേനൽക്കാലത്തും ഇത് തുടരുകയാണെങ്കിലും നടപടി മാത്രമുണ്ടാകുന്നില്ലന്നാണ് ആക്ഷേപമുയരുന്നത്.