എരുമേലി : പരേതന് ആദരാഞ്ജലിയർപ്പിച്ച് ഫേസ്ബുക്കിൽ നൽകിയ കമന്റിൽ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് ബാർബർഷോപ്പുടമയെ നാലംഗ സംഘം മർദ്ദിച്ചവശനാക്കി. പുറമെ പരിക്ക് കാണാത്ത വിധം തലയിൽ ആയുധം കൊണ്ടടിച്ചാണ് അവശനിലയിലാക്കിയത്. തുടർന്ന് വായിലേക്ക് ബലമായി മദ്യം ഒഴിച്ച ശേഷം ആക്രമി സംഘം രക്ഷപെടുകയായിരുന്നെന്ന് പറയുന്നു.

മുക്കൂട്ടുതറയിൽ ബാർബർ ഷോപ്പ് നടത്തുന്ന തുമരംപാറ താഴത്താക്കൽ റ്റി ഡി രമേശനാണ് (49) ക്രൂരമായ മർദ്ദനത്തിനിരയായത്. തലച്ചോറിൽ ആന്തരിക രക്ത സ്രാ വമുണ്ടായി ഗുരുതരാവസ്ഥയിലായ രമേശൻ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി യോടെ മുക്കൂട്ടുതറ പനക്കവയൽ സ്കൂളിനടുത്ത് റോഡിൽ വെച്ച് രമേശൻ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.

നാട്ടുകാർ അറിയിച്ച് പോലീസ് എത്തിയപ്പോഴേക്കും ആക്രമി സംഘം രക്ഷപ്പെട്ടിരു ന്നു. മദ്യം ബലമായി കുടിപ്പിച്ചത് മൂലം അബോധാവസ്ഥയിൽ പരസ്പരവിരുദ്ധമായി സംസാരിച്ച രമേശനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയത്തെ സ്വകാ ര്യ ആശുപത്രിയിലും വിദഗ്‌ദ്ധ ചികിത്സക്കായി എത്തിച്ചെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. സംഭവത്തിൽ സിപിഎം മുക്കൂട്ടുതറ ലോക്കൽ കമ്മറ്റിയും ബാർബർ -ബ്യൂട്ടീഷൻ യൂണിറ്റും പ്രതിഷേധിച്ചു.

സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഭാരവാഹി കൾ ആവശ്യപ്പെട്ടു. മേഖലയിലെ സജീവ പാലിയേറ്റിവ് പ്രവർത്തകനാണ് രമേശൻ. ക്രൂരമായ മർദ്ദനം നടത്തിയവരെ പിടികൂടണമെന്ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ സി ജോർജുകുട്ടി, ലോക്കൽ സെക്രട്ടറി ഗിരീഷ് കുമാർ, ബാർബർ -ബ്യൂട്ടീഷൻ യൂണിറ്റ് ഭാരവാഹികളായ പി കെ അജേഷ്, ബിജു രാമചന്ദ്രൻ എന്നിവർ ആവശ്യ പ്പെട്ടു