കൂട്ടുകാരുമൊത്ത് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശി നി മദ്യത്തിൽ മിക്സ് ചെയ്ത മധ്യവയസ്കന് മരിച്ചു. മുണ്ടക്കയം പാലൂർക്കാവ് നട ക്കൽ ബൈജു (50) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നുസംഭവം നടന്നത്. സുഹൃ ത്തുക്കളുമൊത്ത് മുണ്ടക്കയം ടൗൺ ഭാഗത്ത് വാഹനത്തിലിരുന്ന് മദ്യപിക്കുന്നതിനു ഇടയിൽ ആയിരുന്നു അപകടം നടന്നത്.
ഉടൻതന്നെ വാഹനത്തിനുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കി ലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരുന്നു.
ഭാര്യ: റെയ്ച്ചിൽ, മക്കൾ: അലൻ, അലീന. സംസ്കാരം ഇന്ന് പാലക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.