എരുമേലി: ഓണം കൊഴിപ്പിക്കുന്നതിനായി എഴുകുമൺ വനമേഹലയോട് ചേർന്ന് വീ ടുകളിൽ നിന്ന് വാറ്റുന്നതിനു പാകമായ 364 ലിറ്റർ കോടയും ഗ്യാസ് കുറ്റിയടക്കം വാറ്റ് ഉപകരണങ്ങളും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാ റിന്റെയും എരുമേലി റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെയും നേതൃത്വ ത്തിൽ നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തു.മുൻ അബ്‌കാരി കേസിലെ പ്രതിക ളായ എഴുകുമൺ സ്വദേശികളായ സഹാവ് എന്ന് വിളിക്കുന്ന വർഗീസ്‌ ,ഉണ്ട പ്രസാദ് എന്ന് വിളിക്കുന്ന പ്രസാദ് എന്നിവർക്കെതിരെ കേസ് എടുത്തു.കോവിഡ്‌ കാലത്തു റെ യ്ഡുകൾ ഉണ്ടാവില്ല എന്ന് കരുതി പലരും മദ്യ വില്പനയിലേക്കു തിരിയുന്നതിനെ തിരെ എക്സൈസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
മുൻ കേസുകളിലെ പ്രതികളെ നിരീക്ഷിക്കുവാനും രാത്രികാല പട്രോളിംഗ് ശക്തമാക്കു വാനും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ A.R .സുൾഫിക്കർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ രാജൻബാബു എന്നിവർ  നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു റെ യ്ഡ്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജെയ്സൺ, സി. ഇ. ഒ മാരായ ശ്രീലേഷ്, റോയ്, നിമേഷ്, ദീപു, ഷിനോ, രതീഷ് ,ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.