എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എസ്.എസ്. എല്‍.സി. ഹയര്‍ സെക്കണ്ടറി, സി.ബി.എസ്.ഇ. പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടെ എക്‌സലന്‍സ് അവാര്‍ഡ് നല്കുന്നതാണ്.

ഒപ്പം ഉന്നതവിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്കുന്നതാണ്. മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്‌കൂളുകളില്‍ പഠിച്ച് എ പ്ലസ് നേടിയ പൂഞ്ഞാര്‍ നിവാസികളായ വിദ്യാര്‍ത്ഥികളും അവാര്‍ഡിനര്‍ഹരാണ്. അവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇതോടൊപ്പം യൂണിവേഴ്‌സിറ്റി തലത്തിലും മറ്റ് സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരി ക്കുന്നു. കലാകായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥി കള്‍ക്കും ആദരവ് നല്കുന്നതാണ്. പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവ രങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക.

ഫോണ്‍ – 9961045076, 9747432611