രാജ്യമെമ്പാടും കോവിഡ് വ്യാപകമായി പടരുമ്പോഴും അത് വകവെക്കാതെ നീറ്റ്, ജെ ഇ ഇ പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേ ധിച്ചു കൊണ്ട് അഖിലേന്റ്യാ കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനാപകാരം രാജീവ്‌ ഗാ ന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചി റ്റടി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.
കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ഭാരവാഹികളായ ജോയി കോയിക്കൽ, മനോജ് ബേബി, ഷാന്റി പൂവക്ക ളം,  അനീഷ് പുത്തൻവീട്ടിൽ, ജേക്കബ് ആനക്കല്ലുങ്കൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പീറ്റർ തോമസ് എന്നിവർ പ്രസംഗിച്ചു.