കാഞ്ഞിരപ്പള്ളി: തോട്ടം തൊഴിലാളികളുടെ അടിയന്തിരാവശ്വങ്ങൾ അംഗീകരിച്ചു നട പ്പാക്കുമെന്നു് മന്ത്രി ടി.പി രാമകൃഷ്ണൻ നിവേദക സംഘത്തിന് ഉറപ്പു നൽകി.
മുണ്ടക്കയം, എരുമേലി, പാറത്തോട്, കൂട്ടിക്കൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മുണ്ട ക്കയം വാലിയിലെ വിവിധ എസ്‌റ്റേറ്റുകളിലെ എഴുന്നൂറോളം തോട്ടം തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി മന്ത്രിക്ക് നൽകിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്.

തോട്ടം തൊഴിലാളികൾക്ക് കൂലി വർധനവ് നടപ്പാക്കുക, ഇവർക്ക് വീടുവെയ്ക്കുവാൻ ഭുമി വിട്ടുനൽകുക, മെഡിക്കൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങ ളാണ് ഭീമ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയിസ് അസോ സിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ രാജേഷ്, ജോയിന്റ് സെക്രട്ടറി പി കെ ബാലൻ, വൈസ് പ്രസിഡണ്ട് കെ എൻ സോമരാജൻ, കെ  ജിനേഷ് എന്നിവരാണ് നിവേദ ക സംഘത്തിലുണ്ടായിരുന്നത്.