ഇളങ്ങുളം: കിണർ തേകാനായി ഇറങ്ങിയ തൊഴിലാളി കാൽവഴുതി കിണറ്റിലെ വെ ള്ളത്തിലേക്ക് വീണു. അഗ്നിരക്ഷാസേനയെത്തിയാണ് കരയ്ക്കുകയറ്റിയത്. ഇളങ്ങു ളം ചന്തക്കവലയ്ക്ക് സമീപം ഒരുവീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കൊപ്രാ ക്കളം ഇട്ടിയിൽ അരുൺ(30) ആണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലുമ ണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിര ക്ഷാസേ നയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.കാലിന് പരിക്കേറ്റ അരുണിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു.