സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി എരുമേലി ഗ്രാമപഞ്ചായത്ത് 14-)o വാർഡിൽ ഏരുത്വാവാപുഴ മലവേടർ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാകുന്നു. ഇത് സംബന്ധിച്ചു ആവിഷ്‌കരിച്ച വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം നൽ കുന്നതിനുള്ള ഊരുകൂട്ട യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ  ഉദ്ഘാടനം ചെയ്തു.
90 ഓളം കുടുംബങ്ങൾ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെ തിങ്ങിപാർക്കു ന്ന ഏരുത്വാവാപുഴ കോളനിയിൽ വീടുകൾക്ക് അറ്റകുറ്റ പണികൾ, കോളനിക്കുള്ളി ലൂടെ റോഡ് സൗകര്യം, കുടിവെള്ള കിണറുകൾക്ക് ചുറ്റുമതിൽ മറ്റ് അനുബന്ധ സൗ കര്യങ്ങൾ മുതലായവയാണ് ഒരു കോടി വിനയോഗിച്ച് നിർവഹിക്കുക.കേരള സം സ്ഥാ ന നിർമതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർകുട്ടി യോഗത്തിൽ സന്നിഹിതയായിരുന്നു