പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മുഖ്യപ്രതി ജഷ്‌ന ഉപയോഗിച്ചിരുന്നത് നാലു സ്മാര്‍ട്‌ഫോണുകള്‍. വ്യാഴാഴ്ച്ച മുള മൂട്ടില്‍ ശാഖയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് താന്‍ ഉപയോഗിച്ചിരുന്ന സ്മാ ര്‍ട്‌ഫോണുകളും സിം കാര്‍ഡുകളും പോലീസിന് കാണിച്ചു കൊടുത്തത്. കൂടാതെ വിലകൂടിയ പത്തോളം ചുരിദാറുകളും ബാങ്കില്‍ തന്നെ രഹസ്യമായി സൂക്ഷിക്കുക യായിരുന്നു.

ആഭരണങ്ങള്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ഇത്തരത്തില്‍ ആഡംബര ജീവിതം നയി ക്കുകയായിരുന്നു ജഷ്‌ന. എന്നാല്‍ ഈ വിവരം ഭര്‍ത്താവോ ബന്ധുക്കളെയോ അറി യിച്ചിരുന്നില്ല. അതേ സമയം തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നു സംശയിക്കുന്നയാ ളെ ഇതു വരെയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. നെടുമ്പാശേരി എയര്‍പോ ര്‍ട്ടില്‍ കാര്‍ഗോ ജീവനക്കാരനായ അനീഷാണ് അരക്കോടിയോളം രൂപ ജഷ്‌നയുടെ പക്കല്‍ നിന്നും തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോയിരി ക്കുകയായിരുന്നു.

സംഭവത്തിലെ മറ്റു പ്രതികളെപ്പറ്റിയുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കി ലും പ്രതികളെപ്പറ്റിയുള്ള വിവരം പുറത്തു വിട്ടിട്ടില്ല. ഇവരും ഉടന്‍ അറസ്റ്റിലാകും. ജഷ്‌നയ്ക്ക് പണയം വയ്ക്കാന്‍ സഹായിച്ചതിനാണ് അബു താഹിറിനെ പ്രതിയാക്കി യത്. ഇയാളും ജഷ്‌നക്കൊപ്പം പിടിയിലായിരുന്നു. എന്നാല്‍ വന്‍ തുകയുമായി മുങ്ങി യവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഏഴു പേരാണ് ഇതുവരെയുള്ള പ്രതികള്‍.

വെള്ളിയാഴ്ച്ച പ്രതികളുമായി പലസ്ഥലങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഇവര്‍ സ്വര്‍ണം പണയം വച്ചിരിക്കുന്ന മറ്റു പണയമിടപാട് സ്ഥാപനങ്ങളിലെത്തി പോലീസ് പരിശോധന നടത്തും. വ്യാഴാഴ്ച്ച നടന്ന തെളിവെടുപ്പില്‍ രേഖകളും, രസീതുകളും ജഷ്‌ന ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്നും കണ്ടെത്തിയിരുന്നു.