എരുമേലി:വിമാനത്താവളം സംബന്ധിച്ച് കോടതി വിധി കാത്ത് സര്‍ക്കാരും ബിലീവേ ഴ്സ് ചര്‍ച്ചും. ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസില്‍ ഹൈക്കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായാല്‍ വിമാനതാവളത്തി ന്റെ മുന്നോടുള്ള പ്രയാണത്തിന് അത് തടസ്സമാവും.

നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാന താവളത്തിനായി സര്‍ക്കാര്‍ തിഞ്ഞെടുത്തിരി ക്കുന്നത് എരുമേലി ചെറുവള്ളി എസ്റ്റേറ്റാണ്.മുന്‍പ് ഹാരിസണ്‍ മലയാളം കമ്പനി പാട്ട വ്യവ്യസ്ഥയില്‍ കൈവശം വെച്ചിരുന്ന 2263 ഏക്കര്‍ ഭൂമി കെ.പി.യോഹനാന്റെ ഉടമ സ്ഥയിലുള്ള ബീലിവേഴ്സ് ചര്‍ച്ച വിലയ്ക്കുവാങ്ങുകയായിരുന്നു. പാട്ട ഭൂമി വിലയ്ക്ക് വാങ്ങിയത് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വാദം.എന്നാല്‍ വില കൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ബീലിവേഴ്സ് ചര്‍ച്ച കോടതിയി ല്‍ വാദിച്ചു.ഇത് സംബന്ധിച്ച അന്തിമ വാദമാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പൂര്‍്ത്തിയായിരിക്കുന്നത്

വിധി സര്‍ക്കാരിന് ആനുകൂലമായാല്‍ വിമാന താവളം സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാവും.തിരിച്ചായാല്‍ ഭൂമി സര്‍ക്കാര്‍ ബിലിവേഴ്സ് ചര്‍ച്ചില്‍ നിന്നും വിലകൊ ടുത്ത് വാങ്ങേണ്ടി വരും. പാരിസ്ഥിക പഠനത്തിനായി ചൂമതലപ്പെടുത്തിയ കമ്പനി പഠനം പൂര്‍ത്തിയാക്കി ഈ മാസം 31ന് മുന്‍പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

റ്റീം റിപ്പോർട്ടേഴ്സ് എരുമേലി …