എരുമേലി: ശബരിമല തീര്‍ഥാടനകാലത്ത്‌ ജലാശയങ്ങള്‍ മലിനമാക്കിയതില്‍ നടപടിയു ണ്ടാകാത്തതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യഹര്‍ജി.പതിനഞ്ചോളം സര്‍ക്കാര്‍ അതോറിട്ടിയെയും കരാറുകാരെയും എതിര്‍കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍ കിയിരിക്കുന്നത്‌. എരുമേലി സ്വദേശികളായ പി. പി തങ്കച്ചന്‍ പുത്തന്‍വീട്ടില്‍, എം. എം. ബാബു, എസ്‌. ബാബു, സജുമോന്‍, കെ. സി. ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഹര്‍ജി നല്‍ കിയത്‌.
തീര്‍ഥാടനകാലത്ത്‌ വലിയതോടും മണിമലയാറും രൂക്ഷമായി മലിനമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്‌ഥ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ജി. പഞ്ചായ ത്തും, ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഗുരുതര വീഴ്‌ച്ച വരു ത്തിയതായി ഹര്‍ജിയില്‍ ചൂണ്ടികാട്ടി. ജില്ലാ കളക്‌ടറുടെ ഉത്തരവ്‌ പോലും മറികടന്നാ ണ്‌ തീര്‍ഥാടനകാലത്ത്‌ താല്‍ക്കാലിക ശൗചാലയങ്ങള്‍ പ്രവര്‍ത്തിച്ചത്‌. പത്ത്‌ ശൗചാലയ ങ്ങള്‍ക്ക്‌ മുകളിലുള്ളവര്‍ സ്വന്തമായി സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ സംവിധാനം ഒരുക്കണമെന്നും ഇല്ലാത്തവര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കില്ലെന്നും കളക്‌ടര്‍ അറിയിച്ചിരുന്നു. ഇതു ഉറപ്പു വരു ത്തുന്നതിനായി പഞ്ചായത്തിനെ നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ ന്നാ ണു പൊതുതാത്‌പര്യ ഹര്‍ജി. തോടിന്റെ കരയില്‍ താമസിക്കുന്നവര്‍ കൊതുക്‌ ശല്യം മൂലം ദുരിതത്തിലാണ്‌.
വലയിതോട്ടിലെ മത്സ്യസമ്പത്തുകളും നശിച്ചു. ഇതിനു പുറമെ ക്ഷേത്രത്തിനു മുന്‍ ഭാഗ ത്തായി ഭക്‌തര്‍ കുളിക്കുന്നതിനായി തടഞ്ഞു നിര്‍ത്തിയിരിക്കുന്ന വെള്ളം എണ്ണയും ഷാ മ്പുവും സോപ്പും ഉള്‍പ്പെടെ കലര്‍ന്ന്‌ വന്‍തോതില്‍ മലിനമാകുമ്പോള്‍ തുറന്നു വിടും. പ ഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ പ്ലാന്റും കാര്യക്ഷമമല്ല.