കസേരയിലിരുന്ന് രാത്രി മുഴുവൻ  ഉറങ്ങിയിരുന്ന തിരുമാലക്കുന്നേൽ ജോയിക്ക് ഇനി കെട്ടുറപ്പുള്ള വീട്ടിൽ കട്ടിലിൽ സുഖമായി കിടന്നു ഉറങ്ങാം.എരുമേലി പഞ്ചായത്ത് ഓ ഫീസിനു സമീപം സ്വന്തമായുള്ള കുടുംബ ഭുമിയിൽ പടുത കൊണ്ടുള്ള ഒരു ചായ്വിലാ ണ് താമസം.

ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ എരുമേലി പഞ്ചായത്ത് സാമുഹ്യ അടുക്കളയിൽ നി ന്നുമുള്ള ഭക്ഷണം എത്തിക്കുവാൻ ഡി.വൈ.എഫ്.ഐയുടെ വാളണ്ടിയർമാർ എത്തിയ പ്പോഴാണ് ജോയിയുടെ അവസ്ഥ അറിയുന്നത്. ഇതോടെ ഡിവൈഎഫ്ഐ ഭാരവാഹി കൾ സി.പി.ഐ.എം എരുമേലി ലോക്കൽ സെക്രട്ടറി കെ.സി ജോർജു കുട്ടിയുമായി ആ ലോചിച്ചതോടെയാണു് ജോയിക്ക് സ്വന്തമായി വീടുവെച്ച് നൽകുവാൻ തീരുമാനിച്ചത്.
ഡിവൈഎഫ്ഐ എരുമേലി മേഖലാ പ്രസിഡണ്ട് വി.ജി വിഷ്ണുവും സെക്രട്ടറി പി.എ ഷാനവാസ്, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജോയിക്ക് കെട്ടുറപ്പുള്ള സ്വ ന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥമാക്കുന്നതിനു വേണ്ടി ഭവന നിർമ്മാണം തു ടങ്ങുകയായിരുന്നു.
ഇതിനാവശ്യമായ സാധനങ്ങൾ അര കിലോമീറ്ററോളം സഞ്ചരിച്ച് സൈറ്റിൽ എത്തിച്ചാ യിരുന്നു നിർമ്മാണം.ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിനാവശ്യമായ മാൻപ വർ സംഭാവന ചെയ്തത്.ഒരു മുറിയും ചെറിയ ഹാളും ശുചിത്വമുറിയും ഇതിലുണ്ട്. ഇതിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.സ്വന്തമായി ഭൂമിയുണ്ടെങ്കിലും നിയമ ങ്ങളുടെ നീർച്ചുഴിയിൽ ഇത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാ യിരുന്നു.ഇതോടെയാണു് സമൂഹത്തിലെ ചില നല്ല ആളുകൾ നീട്ടി തന്ന ധനസഹായം ഉ പയോഗിച്ച് വീട് നിർമ്മാണം ആരംഭിക്കുകയായിരുന്നു.