എരുമേലി മണ്ഡല മകരവിളക്കിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചു.കലക്ടറുടെയും മലിനീകരണ നിയന്ത്ര ണ ബോര്‍ഡിന്റെയും നിര്‍ദേശപ്രകാരമാണു പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സംഭരണം,വിപണനം,വിതരണം,ഉപയോഗം എന്നിവയ്ക്കു നിരോധനം ഏ ര്‍പ്പെടുത്തിയത്.പ്ലാസ്റ്റിക് കാരിബാഗുകള്‍,നോണ്‍വോവണ്‍ കാരിബാഗുക ള്‍,ഫ്‌ലക്‌സുകള്‍,ബാനറുകള്‍,ബണ്ടിങ്‌സ്,പാത്രങ്ങള്‍,കപ്പുകള്‍,സ്‌ട്രോകള്‍, സ്പൂണുകള്‍,ബോട്ടില്‍,പൗച്ച്,കൊടികള്‍,കവറുകള്‍,കിടക്കകള്‍, അലങ്കാര ങ്ങള്‍, തെര്‍മോകോള്‍, സ്റ്റിറോഫോ തുടങ്ങിയവയ്ക്കാണു നിരോധനം.

എന്നാല്‍ 50 മൈക്രോണില്‍ കൂടുതലുള്ള മില്‍ക്ക് പൗച്ച്, മരുന്ന് പായ്ക്കറ്റ്, കൃഷിക്കും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കും നഴ്‌സറികള്‍ക്കും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍, റെ യിന്‍കോട്ട്,ടാര്‍പോളിന്‍ എന്നിവയ്ക്കും നിരോധനമില്ല.അമിതമായ പ്ലാസ്റ്റിക് ഉപയോ ഗം മൂലം വലിയതോട്,കൊച്ചുതോട്,മണിമലയാര്‍ എന്നിവ മലിനീകരിക്കപ്പെടുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു നിരോധനം.