ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക്  എത്തി ച്ചേർന്നിരിക്കുന്ന അവസരത്തിൽ പേട്ടതുള്ളൽ, മകരവിളക്ക് എന്നീ ചടങ്ങുകളുടെ നട ത്തിപ്പ് സംബന്ധിച്ചും അനുബന്ധ ചന്ദനക്കുട ഘോഷയാത്ര ക്രമീകരണം സംബ ന്ധിച്ചും വിശദമായ ചർച്ചകളും,ആലോചനകളും, വിലയിരുത്തലുകളും നടത്തി ആവ ശ്യമായ മുന്നൊരുക്ക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ്,റവന്യൂ ഉൾപ്പടെ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും,ദേവസ്വം ബോർഡ് , ഗ്രാമപഞ്ചായത്ത്, അയ്യ പ്പസേവാസമാജം ,  വ്യാപാരി വ്യവസായികൾ,ജമാഅത്ത് കമ്മിറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സംയുക്ത യോഗം 5-)o തിയതി വ്യാഴാഴ്ച നാലുമണിക്ക് എരുമേലി ഗ്രാ മപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎ ൽഎ അറിയിച്ചു.