എരുമേലി: 11 ന് നടക്കുന്ന ചന്ദനക്കുടത്തിനും 12 ന് നടക്കുന്ന പേട്ടതുള്ളലും നടക്കുന്ന 2 ദിവസം എരുമേലിയിൽ  വാഹന നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയി ച്ചു. 11 ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ രാത്രി 12 മണി വരെ മുക്കൂട്ടുതറ പമ്പഭാഗത്തേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി കണ്ണിമല – പ്രൊപ്പോസ് വഴി പോകണം . കെ എസ് ആർ റ്റി സി , ചെറിയ വാഹനങ്ങൾ കുറുവാ മൂഴി ഓരുങ്കൽകടവ് വഴി പോകണം .
കാഞ്ഞിരപ്പള്ളി – റാന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ടൗണിലെ പെട്രോൾ പമ്പി ന് സമീപം റ്റി ബി റോഡ് വഴി കരിമ്പിൻതോട്  വഴി റാന്നിക്ക് പോകണം. റാന്നി മേഖല യിൽ നിന്നും വരുന്ന വാഹനങ്ങൾ കരിങ്കല്ലുംമൂഴി തിരിഞ്ഞ് എം ഇ എസ്  – പുലിക്കു ന്ന് റോഡ് വഴി പോകണം. എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകു ന്നവർ ഓരുങ്കൽ കടവ് – കുറുവാമൂഴി വഴി പോകണം. എന്നാൽ  ബസുകളും മറ്റ് വലി യ വാഹനങ്ങളും കാരിത്തോട് ചേനപ്പാടി വഴി പോകണം. റാന്നി ഭാഗത്തു നിന്നും കാ ഞ്ഞിരപ്പള്ളി പോകുന്ന വാഹനങ്ങൾ കരിമ്പിൻതോടിൽ നിന്നും തിരിഞ്ഞ് ചേനപ്പാടി വ ഴി പോകണം. പ്രൊപ്പോസ് വഴി എരുമേലി ടൗണിലേക്ക് വാഹനങ്ങൾ വാരനും പാടില്ല .12 ന് നടക്കുന്ന പേട്ടതുള്ളൽ ദിവസം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ഇതുപോലെ  വാഹന നിയന്ത്രണം ഉണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാർ പറഞ്ഞു .