എരുമേലി പേട്ട തുള്ളൽ ചടങ്ങുകളിൽ ആലങ്ങാട്ട് സംഘങ്ങൾ സംയുക്തമാ യി ശബ രിമല ചടങ്ങുകളിൽ പങ്കെടുക്കും…
ഈ വർഷത്തെ എരുമേലി പേട്ട തുള്ളൽ ചടങ്ങുകളിൽ ആലങ്ങാട്ട് യോഗം ശബരിമല സ്വാമി ഭക്തജന സംഘവും ആലങ്ങാട് യോഗം ട്രസ്റ്റും സംയുക്തമായി ശബരിമല ചട ങ്ങുകളിൽ  പങ്കെടുക്കും.ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ്  ഇരു സംഘങ്ങളും യോജിച്ച് പരിപാടി  നടത്തുന്നത്.
ആലങ്ങാട്ട് യോഗം ശബരിമല സ്വാമി ഭക്തജനസംഘം പെരിയോൻ ഏ.കെ വിജയകു മാർ നേതൃത്വം നൽകുന്ന ആലങ്ങാട്ട് യോഗത്തിന്റെ ജനുവരി 11നു നടക്കുന്ന എരു മേലി പേട്ട തുള്ളൽ മുതൽ സന്നിധാനം വരെയുള്ള ചടങ്ങുകളിൽ വെളിച്ചപ്പാട് കാമ്പി ള്ളി ശങ്കരൻ വേണുഗോപാൽ നേതൃത്വം നൽകുന്ന ആലങ്ങാട് യോഗം സംഘവും ഒ ന്നിച്ചു പ്രവർത്തിക്കാൻ തിരുമാനിച്ചു.ആലങ്ങാട്ട് യോഗം പെരിയോൻ എ കെ വിജയ കുമാർ സ്വാമിയുടെ നേതൃത്വത്തിൽ ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ ആണ് ധാരണ ആയത്.