എരുമേലി : കോവിഡ് – 19 രോഗഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണ ങ്ങളൊരുക്കി എരുമേലി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും മാത്രം പങ്കെടുത്ത ബഡ്ജറ്റിന് മുന്നോടിയായി എല്ലാവര്‍ക്കും മുഖാവരണം വിതരണം ചെ യ്തു. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയെ ത്തുന്നവര്‍ക്ക് ഒരു മീറ്റര്‍ അകലത്തില്‍ ക്രമീകരിച്ച ഇരിപ്പിടങ്ങള്‍ നല്‍കിയാ ണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

459,181,028 രൂപ വരവും 454,907,600 രൂപ ചിലവും 4,273,428 മിച്ചവും വരുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗിരിജാമോള്‍ അ വതരിപ്പിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരണത്തിന്റെ ഭാഗമായി മിന്നല്‍ രക്ഷാജാലകം, വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ പുനരധിവാസ ഷെല്‍ ട്ടര്‍ (കുട്), 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കത്തക്ക രീതിയില്‍ ജനകീയ ഹോട്ട ല്‍ എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നു. മുട്ടപ്പള്ളി സബ്‌സെന്റര്‍ പി.എച്ച്. സിയാക്കി ഉയര്‍ത്തുന്നതിന് 50 ലക്ഷം രൂപ മുടക്കി കെട്ടിടം പണിയാന്‍ തുക വകയിരുത്തി. ഭൂരഹിതര്‍ക്ക് സ്ഥലം വാങ്ങാനുള്ള പദ്ധതി ആവിഷ്‌ക്കരി ക്കും.

എല്ലാ വിഭാഗങ്ങള്‍ വീട് പുനരുദ്ധാരണത്തിനും ഫണ്ട് വകകൊള്ളിച്ചു. ബി .പി.എല്‍ വിഭാഗം, താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് ഗാര്‍ഹിക പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കും. 2020-21 ല്‍ നാല് കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ ബഡ്ജറ്റ് ലക്ഷ്യമിടുന്നു.എരുമേലി ബസ് സ്റ്റാന്‍ഡ്, ടാ ക്‌സി സ്റ്റാന്‍ സ്, മുക്കൂട്ടുതറ ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്ക് സ്ഥലത്തിന് പ രസ്യം നടത്തി യിട്ടും ലഭ്യമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ബഡ്ജറ്റല്‍ ഉള്‍ക്കൊള്ളിച്ചു. എ രുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സ്ഥലം ലഭിക്കാന്‍ തടസ്സമുണ്ടായാല്‍ നി ലവിലെ ബസ് സ്റ്റാന്‍ഡ് സമുച്ചയം എം.എല്‍.എ, എം.പി സഹായത്തോടെ പുതുക്കി നിര്‍മ്മിക്കാന്‍ ബഡ്ജറ്റില്‍ ഉദ്യേശിക്കുന്നു.

ആര്‍ദ്രം, ലൈഫ്, ഹരിതകേരളമിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യ ജ്ഞം എന്നീ പ്രവര്‍ത്തനങ്ങള്‍ നവകേരള മിഷന്റെ ഭാഗമായി നടപ്പിലാ ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കു വാനും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിലും സൗരോര്‍ജ്ജ വേലി കള്‍ സര്‍ക്കാര്‍ സഹായത്തോടെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കും. കൃഷിഭവന്‍, മൃഗാശുപത്രി, ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികള്‍, ഐ.സി.ഡി.എസ് എന്നിവയുടെ നവീകരണം. ഫയര്‍‌സ്റ്റേഷന്‍, എക്‌സൈസ്, ട്രഷറി എന്നിവ യ്ക്ക് സ്ഥലം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുബന്ധ സൗകര്യ ങ്ങള്‍ ക്രമപ്പെടുത്തുക എന്നീ നടപടികള്‍ ബഡ്ജറ്റിലൂടെ ഉദ്യേശിക്കുന്നു.

കാ ര്‍ഷിക മേഖലയ്ക്ക് വിവിധ പദ്ധതികള്‍, വനിതാ ശിശുവികസനം, വൃദ്ധര്‍ ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ക്ഷേമത്തിന്, കുടുംബശ്രീ വികസന പദ്ധതികള്‍ എന്നിവയും ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യം ഒരുക്കല്‍, വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കല്‍, സങ്കേ തങ്ങള്‍ സംരക്ഷിക്കല്‍, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍ എന്നിവയും ബ ഡ്ജറ്റ് വിഭാവനം ചെയ്യുന്നു.കഴിഞ്ഞ ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന കാര്‍ ഷിക വിജ്ഞാന കേന്ദ്രം, വൃദ്ധസദനം, സ്ലോട്ടര്‍ ഹൗസ് എന്നിവയുടെ പ്രവ ര്‍ത്തനം സജ്ജമായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകു മാര്‍ പറഞ്ഞു. ഷീ ലോഡ്ജ്, സോളാര്‍ സംവിധാനം, ആധുനിക ശ്മശാനം എ ന്നിവ പൂര്‍ണ്ണ ഘട്ടത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.