എരുമേലി പഞ്ചായത്തിന്റെ കടമുറികളുടെ ലേലത്തെ ചൊല്ലി തർക്കം.ലേല സമയ ത്തിന് മുമ്പ് മറിച്ച് നൽകിയെന്ന് ഒരു കൂട്ടം വ്യാപാരികൾ.ചട്ടം പാലിച്ചു മാത്രമേ ലേലം നടത്തിയിട്ടുള്ളുവെന്ന് പഞ്ചായത്ത്.എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറ യിലെ വ്യാപാര സമുച്ചയത്തിന്റെയും എരുമേലി ബസ് സ്റ്റാന്റ് സമുച്ചയത്തിലെയും ഏതാനും കടമുറികളുടെ ലേലം ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നിനാണ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ലേലം ചെയ്യാൻ പഞ്ചായത്ത് നിശ്ചയിച്ചിരുന്നു.

ഇത് ലേലത്തിന് മുമ്പ് മറിച്ച് വിറ്റുവെന്ന് ആരോപിച്ച് മുക്കൂട്ടുതറയിലെ ഒരു കൂട്ടം വ്യാപാരികളാണ് രംഗത്ത് വന്നത്.വാടക കുടിശിഖ ഉള്ള മുറികൾ ലേലം ചെയ്യാതെ പഞ്ചായത്ത് കുറഞ്ഞ വാടകക്ക് മറിച്ച് നൽകിയെന്നാണ് ഇവരുടെ ആരോപണം.എ ന്നാൽ കുടിശിഖ ഉള്ളത് അടച്ചതു കൊണ്ടും വീണ്ടും അപേക്ഷ നൽകിയതിനാലും മുൻ ഗണന എന്ന നിലയിൽ താൽക്കാലികമായി മാറ്റി വെച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡ ന്റ് റ്റി എസ് കൃഷ്ണകുമാർ പറഞ്ഞു. അടുത്ത പഞ്ചായത്ത് കമ്മിറ്റി പുനപരിശോധി ച്ചതിന് ശേഷം മാത്രമേ ഇതിൻ മേൽ നടപടി എടുക്കുവാൻ സാധിക്കൂ.

മൂന്ന് മുറികളുടെ ലേലം മാറ്റിവെച്ചത് വെറും നടപടിക്രമം മാത്രമാണെന്നും പ്രസിണ്ട ന്റ് പറഞ്ഞു. ലേലത്തിൽ പങ്കെടുക്കണ്ടവർ പത്തരക്ക് മുമ്പ് നിരദ്രവ്യം അടക്കാഞ്ഞ താണ് പ്രകോപനത്തിന് കാരണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.