എരുമേലിയിൽ വിമതൻ്റെ പിന്തുണയിൽ ഭരണം ഉറപ്പിച്ച് യു ഡി എഫ് .കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ബിനോയി  ഇലവുങ്കലിന് വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകിയാണ് യു ഡി എഫ് ഇവിടെ ഭരണം ഉറപ്പിച്ചത്.
കോൺഗ്രസ് വിമതനായി വിജയിച്ച തുമരംപാറ വാർഡ് അംഗം ബിനോയി  ഇലവുങ്ക ൽ ഒടുവിൽ എരുമേലിയിൽ യു ഡി എഫിൻ്റെ രക്ഷകനായി .എൽ ഡി എഫ് ഏറെ കാ ത്തിരുന്നെങ്കിലും കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി കൂടിയായ ബിനോയി, നേതാ ക്കൾ ഉൾപ്പെടെ വന്ന് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തതായി പോസ്റ്റർ പതിപ്പിച്ചതി നെ തുടർന്നാണ് കോൺഗ്രസിലേക്ക് മടങ്ങിയത്. മാരത്തോൺ ചർച്ചകൾക്കൊടുവിലാ ണ് ബിനോയി കോൺഗ്രസ്സിന് പിന്തുണ നൽകിയത്. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  റോയി കപ്പലുമാക്കൽ, ഡി.സി.സി സെക്രട്ടറി പ്രകാശ് പുളിക്കൽ, മണ്ഡ ലം കോൺഗ്രസ്സ് പ്രസിഡന്റ്  ടി.വി ജോസഫ്, നാസർ പനച്ചി, ടി.കെ തങ്കച്ചൻ, പ്രകാശ് പള്ളിക്കൂടം ഉൾപ്പെടെയുള്ളവർ ചർച്ചകളിൽ പങ്കെടുത്തു .
പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് പേരാണ് ഉയർന്നു വന്നിരിക്കുന്നത്, ഇതിൽ പമ്പാവാലി യിൽ നിന്നുള്ള സുബി സണ്ണി (മറിയാമ്മ സണ്ണി )അടക്കനാട്ട് ,ജിജിമോൾ സജി എന്നി വരിൽ ഒരാൾക്കാണ് മുൻഗണന കാണുന്നത് എന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ ഞ്ചായത്ത് തീരുമാനത്തിന് പിന്നാലെ ബിനോയി ഇലവുങ്കൽ സഹപ്രവർത്തകരുമായി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹവും തേടിയെത്തി.