എരുമേലിയിൽ കോവിഡ് ചികിത്സ പുനരാരംഭിച്ചതിനൊപ്പം എല്ലാ വാർഡുകളിലും രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വാഹന സൗകര്യവും തയ്യാർ. സഹായങ്ങൾ എകോപിപ്പിക്കാൻ പഞ്ചായത്ത്‌ ഓഫീസിൽ ഹെല്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന നിർധനരായ ആളുകൾക്ക്‌ ഭക്ഷണം എത്തിക്കാ നും ക്രമീകരണങ്ങൾ ആയെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അറി യിച്ചു.
കോവിഡ് വിഷയവുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും ജനങ്ങൾ അതാതു വാർഡു കളിലെ ജനപ്രതിനിധികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. കോവി ഡ് ചികിത്സാ കേന്ദ്രം എരുമേലി പേട്ടക്കവലക്ക്‌ അടുത്തുള്ള പഴയ ആതുര ആശുപത്രി യിൽ പ്രവർത്തനം തുടങ്ങി. നേരത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി രുന്നു ഇത്. എന്നാൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ചികിത്സ നിർത്തുകയും പരി ചരണം മാത്രമുള്ള ഡിസിസി ആക്കി മാറ്റിയിരുന്നു. വീണ്ടും കോവിഡ് വ്യാപനം കൂടി യതോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കി കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവി ടുകയായിരുന്നു. ഇതോടെയാണ് ഇന്നലെ ചികിത്സ ആരംഭിച്ചത്. എരുമേലി സർക്കാർ ആശുപത്രിയിലെ ഡോക്ടർ അരുൺ ആണ് കേന്ദ്രത്തിലെ പ്രധാന മെഡിക്കൽ ഓഫിസർ. കൂടാതെ രണ്ട് ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരും സേവനത്തിനുണ്ട്.‌ ഭക്ഷണം, ചികിത്സ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. നോഡൽ ഓഫിസർ ആയി ചികിത്സാ കേന്ദ്രത്തിൽ പഞ്ചായത്ത്‌ ക്ലാർക്ക് പ്രമോദ് ആണ് ഡ്യൂട്ടിയിലുള്ളത്.24 മണിക്കൂറും സേവനമുണ്ടാകും. 125 ഓളം പേർക്ക് ഒരേ സമയം ചികിത്സ ഇവിടെ നൽകാനാകും. രോഗികൾ വർധിച്ചാൽ പ്രവർത്തനമില്ലാത്ത കെട്ടിടങ്ങളായ പഞ്ചായത്തിന്റെ വൃദ്ധസദനം, ഷീ ഹോസ്റ്റൽ എന്നിവ പരിചരണ കേന്ദ്രമാക്കാൻ ആലോചനയുണ്ട്. പഞ്ചായത്തിലെ 23 വാർഡുകളിലും കോവിഡ് രോഗികൾക്ക് ടെസ്റ്റിനും ചികിത്സക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.