ഇടതുപക്ഷം ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പാർലിമെന്ററി പാർട്ടി  തിങ്കളാ ഴ്ച വരണാധികാരിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫിസർ മുമ്പാകെ യാണ് അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നത്. ഒഴക്കനാട് വാര്‍ഡില്‍ നടന്ന ഉപതി രഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്നാണ് അവിശ്വാസത്തിന് വഴിയൊ രുങ്ങുന്നത് .

23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പി ല്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് 12 ഉം, എല്‍ഡിഎഫ് 11 സീ റ്റുകളിലുമാണ് വിജയിച്ചത്എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒഴക്കനാട് വാര്‍ഡി ലെ അംഗം ചെയ്ത വോട്ട് തെറ്റിയതിനെ തുടര്‍ന്ന് കക്ഷിനില 11 വീതമാകുകയും തുടര്‍ ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് ആറ് മാസത്തിന് ശേഷം കൊണ്ടുവന്ന അവിശ്വാസത്തില്‍ ഇരുമ്പൂന്നിക്കര വാര്‍ഡംഗം എത്താതെ വരുകയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഭരണ മാറ്റം കോണ്‍ഗ്രസില്‍ വിവാദമായതോടെ ഇരുമ്പൂന്നിക്കര വാര്‍ഡംഗ ത്തിനെതിരെ കോണ്‍ഗ്രസ് പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയായി രുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡായ കിഴക്കേക്കരയില്‍ നിന്നും മത്സരിച്ച് പ രാജയപ്പെട്ട കോണ്‍ഗ്രസിന്റെ വനിത നേതാവ് അനിത സന്തോഷ് ഒഴക്കനാട് വാര്‍ഡി ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച തോടെയാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിനെ തിരെ വീണ്ടും അവിശ്വാസത്തിന് നീക്കം.  കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം  കോ ണ്‍ഗ്രസ് യോത്തിലാണ് അവിശ്വാസം നോട്ടീസ് നൽകാൻ തീരുമാനം ഉണ്ടായത്.  ഇരു മ്പൂന്നിക്കര അംഗം പ്രകാശ് പള്ളിക്കൂടത്തിനെതിരെ കോൺഗ്രസ്സ് അംഗം നാസർ പന ച്ചിയാണ്   ഇലക്ഷന്‍ കമ്മീഷന് കോണ്‍ഗ്രസിനുവേണ്ടി നൽകിയ  പരാതി ഒത്തുതീര്‍ ക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട് .

എന്നാല്‍ എല്‍ഡിഎഫ് മുന്നണിയിലെ ഘടകക്ഷിയായ കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന തുമരംമ്പാറയില്‍ നിന്നുള്ള സ്വതന്ത്ര അംഗമായ ഇജെ ബിനോയിയുടെ നിലപാടും നിര്‍ണ്ണായകമാകും .