പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ. മൊ​ത്തം 1589 പേ​രാ​ണ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ​ത്. വീ​ടി​ന് മാ​ത്രം 1091 പേ​രും ഭൂ​മി​യും വീ​ടി​നും 498 പേ​രു​മാ​ണ് ഉ​ൾ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യം ലി​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​ത് കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്.
23 വാ​ർ​ഡു​ക​ളു​ള്ള വി​സ്തൃ​ത​മാ​യ പ​ഞ്ചാ​യ​ത്താ​ണ് എ​രു​മേ​ലി. ഭൂ​ര​ഹി​ത​രും ഭ​വ​ന ര​ഹി​ത​രു​മാ​യി ഒ​ട്ടേ​റെ പേ​രാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​വ​രി​ൽ നി​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ർ​ഹ​ത നി​ശ്ച​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടീം ​ത​ന്നെ രം​ഗ​ത്തി​റ​ങ്ങേ​ണ്ടി വ​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഹി​ത പ​രി​ശോ​ധ​ന നീ​ണ്ടു​പോ​യ​തോ​ടെ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് വാ​ർ​ഡ് തോ​റും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി പ്രാ​ഥ​മി​ക പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു.
എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച​തും കൂ​ടു​ത​ൽ പേ​ർ യോ​ഗ്യ​താ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തും ശ്രീ​നി​പു​രം വാ​ർ​ഡി​ലാ​ണ്. കോ​ള​നി മേ​ഖ​ല​യാ​യ ശ്രീ​നി​പു​ര​ത്ത് നി​ല​വി​ൽ കോ​ള​നി​യി​ലെ മൊ​ത്തം 417 കു​ടും​ബ​ങ്ങ​ളി​ൽ 168 കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​മാ​ണ്. ഈ ​കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 545 പേ​രാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​രാ​യി ഉ​ള്ള​ത്. 1980 ലാ​ണ് ശ്രീ​നി​പു​രം കോ​ള​നി രൂ​പീ​കൃ​ത​മാ​യ​ത്. റോ​ഡ്, തോ​ട് പു​റ​മ്പോ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ന്ന് 25 സെ​ന്‍റ് സ്ഥ​ലം വീ​തം ന​ൽ​കി.
അ​ന്ന​ത്തെ റ​വ​ന്യൂ മ​ന്ത്രി പി.​എ​സ്. ശ്രീ​നി​വാ​സ​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് കോ​ള​നി​ക്ക് ശ്രീ​നി​പു​രം എ​ന്ന് പേ​ര് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് 1984 ൽ ​നാ​ല് സെ​ന്‍റ് വീ​ത​വും 1989ൽ ​മൂ​ന്ന് സെ​ന്‍റ് വീ​ത​വും സ്ഥ​ലം ന​ൽ​കി ഇ​വി​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചു. രാ​ജീ​വ്‌ ഗാ​ന്ധി ദ​ശ ല​ക്ഷ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ പി​ന്നീ​ട് 55 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി. ഏ​റ്റ​വു​മൊ​ടു​വി​ൽ ഭൂ​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം ന​ൽ​കി​യ​തോ​ടെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​തും സ്ഥ​ല വി​സ്തൃ​തി കു​റ​ഞ്ഞ​തു​മാ​യ വാ​ർ​ഡ് കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ശ്രീ​നി​പു​രം. വീ​ടി​നാ​യി 117 അ​പേ​ക്ഷ​യാ​ണ് ഈ ​വാ​ർ​ഡി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച​ത്. ഇ​വ​രി​ൽ 114 പേ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വീ​ടി​നും സ്ഥ​ല​ത്തി​നു​മാ​യി അ​പേ​ക്ഷ ന​ൽ​കി​യ 74 പേ​രും ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.
വീ​ടി​നും സ്ഥ​ല​ത്തി​നും ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ ല​ഭി​ച്ച​ത് എ​യ്ഞ്ച​ൽ​വാ​ലി വാ​ർ​ഡി​ലാ​ണ്. അ​പേ​ക്ഷ ന​ൽ​കി​യ ര​ണ്ട് പേ​രും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു. വീ​ടി​നു​ള്ള അ​പേ​ക്ഷ​യി​ൽ ഏ​റ്റ​വും കു​റ​വ് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വാ​ർ​ഡി​ലാ​ണ്. അ​പേ​ക്ഷ ന​ൽ​കി​യ ഒ​ന്പ​ത് പേ​രും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു.
അ​പേ​ക്ഷ​ക​രി​ൽ പൂ​ർ​ണ​മാ​യ യോ​ഗ്യ​താ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ്‌, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. ഷാ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം വീ​ടി​നും സ്ഥ​ല​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​ക​ൾ വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.