ലോകമെമ്പാടും മരണം വിതയ്ക്കുന്ന മാരകമായ കോവിഡ് അണുബാധ യെ തടയുന്നതിനുള്ള ഏക മാര്‍ഗ്ഗം ദ്രുതഗതിയിലുള്ള പരിശോധന ഒന്ന് മാ ത്രമാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മല യാളികള്‍ നാട്ടിലേയ്ക്ക് തിരികെ എത്തുന്ന ഈ സാഹചര്യത്തില്‍ ആദ്യ ഘ ട്ട സ്‌ക്രീനിംഗ് നടത്തുന്നതിന് ഏറ്റവും ഉപയോഗപ്രദവും കാര്യക്ഷമവും ആയ ഒരു മാര്‍ഗമാണ് അവരുടെ ശരീര താപനില അളക്കുക എന്നത്.

ഇന്‍ഫ്രാ റെഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ പരിശോധന നട ത്തുന്ന വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഏകദേശം ഒരു മീറ്റര്‍ അ കലെ നിന്നും ശരീര താപനില അറിയുവാന്‍ സാധിക്കും എന്നതാണ് ഈ  ഫ്ളാ ഷ് തെര്‍മോമീറ്ററുകളുടെ ഗുണം.

കോവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാ പ്റ്റര്‍ ആണ് കോണ്‍ടാക്റ്റ്‌ലെസ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കിയത്. വിതരണം ഉത്ഘാടനം കെ.പി.സി. സി. സെക്രട്ടറി പി.എ. സലിം നിര്‍വഹിച്ചു.പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോ ട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വിനു.ജെ.ജോര്‍ജ്, മബലം പ്രസിഡന്റ് ടി. വി. ജോസഫ്, ബിനു മറ്റക്കര, അജി ജബ്ബാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി രുന്നു.

ഇന്‍ഫ്രാറെഡ് ഫ്‌ലാഷ് തെര്‍മോമീറ്ററുകളുടെ വലിയ ക്ഷാമം നേരിടുന്ന ഈ കോവിഡ് കാലത്ത് ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് ദേശീയ ചെയ ര്‍മാന്‍ ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലാണ് മലയോരമേഖലയില്‍ വിതരണം ചെയ്യുവാന്‍ ഇത്തരത്തിലുള്ള ഫ്ളാഷ് തെര്‍മോമീറ്ററുകള്‍ വിദേ ശത്തു നിന്നും എത്തിച്ചത്.