എരുമേലി:മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ വികസനം ലക്ഷ്യമാക്കി വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എംഎൽഎ.എ രുമേലിയിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതു സംബൻധിച്ചുള്ള ആലോചനാ യോഗം എരുമേലി പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ശബരി എയർ പോർട്ട്, ശബരി റെയിൽവേ ഇതൊക്കെ യാഥാർത്ഥ്യമാക്കുവാനുള്ള ഒരുക്കത്തിലാണ്.
ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ എരുമേലിയിൽ ദേവസ്വം ബോർഡിന് 14.5 കോടി രുപ ചെലവിൽ കിഫ് ബി യുടെ ധനസഹായത്തോടെ പുതിയ മന്ദിരം നിർമ്മാണ ത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. ശബരിമല സീസൺ സമയത്ത് എരുമേലിയിൽ അനുഭ വപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനും കരിങ്കല്ലും മുഴിയിലെ കയറ്റം ഒഴിവാക്കുന്നതിനും നാറ്റ്പാക്കിന്റെ സഹകരണ ത്തോടെ പഠനം നടത്തി പരിഹാരം കാണും. 2022 ഓടു കൂടി എരുമേലി മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണു മെന്നും എം എൽ എ പറഞ്ഞു.
എരുമേലി തെക്ക് വില്ലേജിന് പുതിയ മന്ദിരം നിർമ്മിക്കുവാൻ എരുമേലി ഗവർമെൻറ്റ് ആശുപത്രിക്കു സമീപം ഒരു സ്വകാര്യ വ്യക്തി സ്ഥലം സൗജന്യമായി നൽകാമെന്ന് സമ്മ തിച്ചിട്ടുള്ളതായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ യോഗത്തിൽ അറിയിച്ചു. എരുമേലി ഫയർ സ്റ്റേഷന് ഓരുങ്കൽ കടവിലും ട്രഷറിക്കു നില വിൽ പ്രവർത്തിക്കുന്ന സ്ഥലത്തു o എക് സൈസ് ഓഫീസിനും മന്ദിരം നിർമ്മിക്കുവാൻ തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷയാ യി. മെംബർമാരായ ജസ്ന നജീബ്, കെ.ആർ  അജേഷ്, ഷാനവാസ്, ജസ്ന നജീബ്, എം എസ് സതീഷ് , ടി വി ഹർഷക്കുമാർ, പി ഐ അജി (സയ്തുമുഹമ്മദ്), മറിയാമ്മ ജോസഫ് , നാസർ പനച്ചി, കോൺ ഗ്രസ് നേതാവ് സലീo കണ്ണങ്കര,വിവിധ വകുപ്പ് തല ഉദ്ദോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കാളികളായി.