എരുമേലി: രണ്ട് ദിവസമായി എരുമേലിയില്‍ സംഘര്‍ഷ പരന്പര. മുസ്ലിം പള്ളി ജമാ-അത്ത് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാ യ അഭിപ്രായ വ്യത്യാസങ്ങളാണ് അടിപിടിയിലും സംഘര്‍ഷത്തിലുമെ ത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെ യാണ് നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ജമാഅത്ത് അംഗത്തിന്റെ നേര്‍ക്ക് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജമാഅത്ത് അംഗം ഉള്‍പ്പെടെ ഏഴോളം പേര്‍ ഒളിവിലാണ്. കോണ്‍ഗ്രസ് നേതാവും ജമാ അത്ത് കമ്മിറ്റി അംഗവുമായ പാടിക്കല്‍ അന്‍സാരി (50) യെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി കന്പിവടി ഉപയോഗിച്ച് ആക്രമിച്ചത്.

സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ആക്രമണ ത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.ദൃശ്യങ്ങൾ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സി ന്..

ഇത് തെളിവായി സ്വീകരിച്ച് ഗുണ്ടാ ആക്രമ ണത്തിന് കേസെടുത്തെന്ന് മണിമല സിഐ ടി.ഡി. സുനില്‍കുമാര്‍ പറ ഞ്ഞു. പാടിക്കല്‍ അന്‍സാരി യുടെ കൈക്ക് സാരമായി പരിക്കേറ്റു. ശരീരത്തെന്പാടും കന്പിവടിക്ക് കുത്തിയതിന്റെ പാടുകളും ചതവുകളുമുണ്ട്. ജമാഅത്ത് കമ്മിറ്റിയംഗം പ്ലാമൂട്ടില്‍ അനസിനെ കഴിഞ്ഞ ദിവസം ടൗണിലെ ഒരു കടയില്‍ വച്ച് ഒരു സംഘം പേര്‍ മര്‍ദിച്ചെന്ന് പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പിറ്റേന്ന് വീണ്ടും ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ പ്രതിയായ അനസ് ഉള്‍പ്പെടെ ഏഴോളം പേരാണ് ഒളിവിലായിരിക്കുന്നത്.

ടൗണിലെ ഒരു കടയില്‍ ഉടമയുടെ ഭാര്യയ്ക്ക് നേരെ അക്രമിസംഘം സോഡാ കുപ്പിയെറിഞ്ഞെന്നും ജമാഅത്ത് പ്രസിഡന്റിന്റെ വീടിന്റെ നേര്‍ക്ക് കല്ലേറ് നടത്തിയെന്നും ഒളിവിലായ പ്രതികളിലൊരാളുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞെന്നുമുള്‍പ്പെടെ നിരവധി പരാതികളാണ് ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പരാതികളില്‍ വാസ്തവം അന്വേഷിച്ചറിഞ്ഞ് കേസെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്…