എരുമേലി ടൗണിലും കണമല,മുക്കൂട്ടുതറ,എംഇഎസ് ജംഗ്ഷന്‍ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി 16 നവംബർ 2018 രാവിലെ ആറു മണി മുതല്‍ ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങള്‍, പ്രകടനങ്ങൾ, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്.
മതപരമായ ആചാരപ്രകാരമുള്ള തീര്‍ത്ഥാടകരുടെ വാഹനത്തിലോ കാല്‍നടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധന മില്ല.