ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന കാഞ്ഞിരപ്പള്ളിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേതാണെന്നും ഭൂമിക്കു നഷ്ടപരി ഹാരം നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറി യിച്ചു. ഭൂമിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നഷ്ടപരി ഹാരം കണക്കാക്കി തുക കോടതിയില്‍ കെട്ടിവയ്ക്കും. വിമാനത്താവള ത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം നിയമപരമായ നഷ്ടപരിഹാരം നല്‍കുമെന്നും റവന്യു ഡപ്യൂട്ടി സെക്രട്ടറി ജാഫര്‍ ഖാന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന് അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാ ണു വിശദീകരണം. സര്‍ക്കാര്‍ ഉത്തരവു കോടതി സ്റ്റേ ചെയ്തിരുന്നു.ഈ ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഒരു ഘട്ടത്തിലും പതിച്ചു നല്‍കിയിട്ടില്ലെന്നു സര്‍ ക്കാര്‍ അറിയിച്ചു. ഹര്‍ജിക്കാര്‍ ഭൂമി വിലയ്ക്കു വാങ്ങിയെന്നാണു പറയുന്നത്. എന്നാ ല്‍, വില്‍പന നടത്തിയവര്‍ക്കും ഇതിന്മേല്‍ അവകാശമില്ല. സര്‍ക്കാരിന്റെ ഉടമസ്ഥാവ കാശം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള കേസ് പാലാ സബ്‌കോടതിയുടെ പരിഗ  ണനയിലാണ്.

2020 ജൂണ്‍ 18ലെ ഉത്തരവിലൂടെ കലക്ടര്‍ക്കു നല്‍കിയതു പ്രാഥമിക ഭരണാനുമതി മാത്ര മാണ്. ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകണമെങ്കില്‍ സാമൂഹികാഘാത പഠനം നട ത്തുകയും നഷ്ടപരിഹാരം ഉള്‍പ്പെടെ തീരുമാനിക്കുകയും വേണം. പൊതു ഹിയറിങ് നട ത്തി എതിര്‍പ്പുകളും മറ്റും ഉള്‍പ്പെടുത്തി വേണം സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ത യാറാക്കാന്‍. തുടര്‍ന്നു വിദഗ്ധ സമിതി ഈ റിപ്പോര്‍ട്ട് വിലയിരുത്തണം. വിദഗ്ധ സമി തിയുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയിട്ടേ കലക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ അയയ്ക്കുകയു ള്ളൂ. അതിന് ശേഷം മാത്രമേ സ്ഥലമെടുപ്പ് സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തര വുണ്ടാവുകയുള്ളൂ. ഈ ഘട്ടത്തില്‍ ഹര്‍ജി അപക്വമാണെന്നും തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.